ഐസക്കിന്റെ പാപക്കറ ഏത് സോപ്പിലും മാറില്ല!! സര്‍ക്കാരിന് മാപ്പില്ല!! പറയുന്നതോ മാണി സാറ്!!
പാവപ്പെട്ട രോഗികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സ ധനസഹായം നല്‍കുന്നതായിരുന്നു കാരുണ്യ പദ്ധതി. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരയും ധനമന്ത്രി തോമസ് ഐസക്കിനെതിരെയും ആഞ്ഞടിച്ച് കെഎം മാണി എംഎല്‍എ. പാവപ്പെട്ടവരുടെ ചികിത്സ സഹായത്തിന് അത്താണിയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന കാരുണ്യാ പദ്ധതിയെന്ന് മാണി പറഞ്ഞു. പദ്ധതി അട്ടിമറിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ അമ്മമാര്‍ മാപ്പ് നല്‍കില്ലെന്ന് മാണി.
ചോരക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് സമാനമാണിതെന്ന് മാണി പറഞ്ഞു. ഇതിന്റെ പാപക്കറ മായ്ക്കാന്‍ ഏത് സോപ്പിട്ട് കുളിച്ചാലും ധനമന്ത്രി തോമസ് ഐസക്കിനും എല്‍ഡിഎഫ് സര്‍ക്കാരിനും കഴിയില്ലെന്നും മാണി പറഞ്ഞു.

കാരുണ്യ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കേരള കോണ്‍ഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായി സര്‍ക്കാരിനെതിരെ മാണി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പാവപ്പെട്ട രോഗികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സ ധനസഹായം നല്‍കുന്നതായിരുന്നു കാരുണ്യ പദ്ധതി. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. അത് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന തെറ്റാണെന്നും മാണി പറയുന്നു.












Click it and Unblock the Notifications