മാണി 'മുഖ്യമന്ത്രിയാകുമായിരുന്നു', എല്ലാം തകര്‍ത്തത് മകനും മരുമകളും ? പിസി ജോര്‍ജ്ജ് വെളിപ്പെടുത്തുന്നു
തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചേക്കേറാന്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ കെഎം മാണി ശ്രമിച്ചിരുന്നെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. മാണി ഇടത് മുന്നണിയ്‌ക്കൊപ്പം ചേരാന്‍ ശ്രമിച്ചിരുന്നെന്ന് ആന്റണി രാജുവും പ്രതികരിച്ചിരുന്നു.
മാണിയുടെ വീട്ടില്‍ ഇടതു നേതാക്കള്‍ വന്ന് ചര്‍ച്ച നടത്തിയിരുന്നെന്നും പിസി ജോര്‍ജ്ജ് പറയുന്നു. മാണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താന്‍ ഇടത് നേതാക്കളെ കണ്ടെന്നും ജോര്‍ജ്ജ്. എന്നാല്‍ ഈ നീക്കം തകര്‍ത്തത് മാണിയുടെ മകനും മരുമകളും ആണെന്നും ജോര്‍ജ്ജ് ആരോപിച്ചു.

യുഡിഎഫില്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനത്തില്‍ മാണി കുടുങ്ങിയെന്നും ജോര്‍ജ്ജ് പറയുന്നു. തന്നെ യുഡിഎഫില്‍ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍ കോഴ കേസിന്റെ പിന്നിലെന്ന് മാണി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ നേതാക്കള്‍ മറുപടിയുമായി എത്തിയത്. ആരേയും തളച്ചിടുന്ന രീതി യുഡിഎഫിന് ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു.












Click it and Unblock the Notifications