അപമാനം മറയ്ക്കാൻ 2000 രൂപയുടെ പാസ്; ഇത് മതിയോ എൽദോയുടെ വേദനയ്ക്ക് പകരം വയ്ക്കാൻ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അപമാനം മറയ്ക്കാൻ കൊച്ചി മെട്രോയുടെ പാരിതോഷികം 2000 രൂപയുടെ മെട്രോ ട്രെയിൽ പാസ്. എൽദോയ്ക്കാണ് മെട്രോ ഇങ്ങനെയൊരു ഔദാര്യം ചെയ്തു കൊടുത്തത്. കേള്‍വിശേഷിയും സംസാരശേഷിയുമില്ലാത്ത എല്‍ദോ അനുഭവിച്ച അപമാനം ഇനിയാര്‍ക്കും ഉണ്ടാവരുതെന്നാണ് മലയാളികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സഹോദരനെ ഓര്‍ത്ത് വിഷമം സഹിക്കാനാവാതെ സീറ്റില്‍ കിടന്ന എല്‍ദോയെ മദ്യപാനിയായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ യാഥാര്‍ത്ഥ്യമെന്തെന്നറിയാത്ത പ്രചരണങ്ങള്‍ അഴിച്ചു വിടുന്നതിന്റെ ഇരയാവുകയായിരുന്നു എല്‍ദോ.

kochimetro

പിന്നീട് മാധ്യമങ്ങളിലൂടെയാണ് ആ പ്രചരണം തെറ്റാണെന്ന് തെളിയുന്നത്. അനുഭവിച്ചതിന് പകരമാവില്ലെന്ന് അറിയാമെങ്കിലും കൊച്ചി മെട്രോ അധികൃതര്‍ എല്‍ദോയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.എല്‍ദോയ്ക്ക് 2000 രൂപയുടെ മെട്രോ ട്രെയിന്‍ ടിക്കറ്റ് നൽകാൻ കെഎംആര്‍എല്‍ തീരുമാനിച്ചു.

അങ്കമാലി സ്വദേശിയാണ് എൽദോ. കൊച്ചി മെട്രോയിലെ 'പാമ്പ്' എന്ന തലക്കെട്ടോടെ സംസാര ശേഷിയും കേൾവി ശേഷിയും ഇല്ലാത്ത എൽദോ മെട്രോയിൽ കിടക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. എന്നാൽ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ടതിന്റെ മനോവിഷമംകൊണ്ടാണ് എല്‍ദോ മെട്രോയിൽ കിടന്നു പോയതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുകയായിരുന്നു.

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഡിസബിലിറ്റി കമ്മീഷണർ ഡോ. ജി ഹരികുമാർ വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസേബിലിറ്റി കമ്മിഷണര്‍ ഡോക്ടര്‍ ജി ഹരികുമാർ നിർദേശം നൽകുകയും ചെയ്തിരുന്നു.

English summary
KMRL gave train tickets worth 2000rs ro Eldho
Please Wait while comments are loading...