ജനകീയ യാത്ര പണിയായി!! ഉമ്മൻചാണ്ടി കുടുങ്ങും? ജയിലിലേക്ക്!! ചട്ടലംഘനം കണ്ടെത്തി!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മെട്രോയാത്രയിൽ ചട്ടലംഘനം നടത്തിയായി കണ്ടെത്തി. കെഎംആർഎൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മെട്രോ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. യാത്രക്കാരെ വലച്ച് ചട്ടങ്ങൾ ലംഘിച്ച് ജനകീയ യാത്ര നടത്തിയ യുഡിഎഫുകാർക്കെതിരെ കെഎംആർഎൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

മെട്രോ ഉദ്ഘാടനവേളയിൽ അവഗണിച്ചുവെന്നാരോപിച്ചാണ് യുഡിഎഫ് ജനകീയ യാത്ര സംഘടിപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നീ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആലുവയിൽ നിന്നും പാലാരിവട്ടത്തേക്ക് യാത്ര സംഘടിപ്പിച്ചത്. എന്നാൽ പ്രവർത്തകരുടെ തള്ളിക്കയറ്റം മൂലം പരിപാടി കൈവിട്ടു പോവുകയായിരുന്നു. സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

oommenchandi

സംഭവത്തിൽ കെഎംആർഎൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്റ്റേഷനിലെയും ട്രെയിനിലെയും വീ‍ഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടികളിലേക്ക് കടന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു, പ്രകടനം നടത്തി, മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി, മെട്രോയുടെ സാധാരണ ഗതിയിലുള്ള പ്രവർത്തനത്തെ തടസപ്പെടുത്തി എന്നിവയാണ് യുഡിഎുഫുകാർക്കെതിരായ ആരോപണം.

2002ലെ മെട്രോ ആക്ടിൻറെ പരസ്യമായ ലംഘനമാണിതെന്ന് വ്യക്തമായിട്ടുണ്ട്. ആറ് മാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം കൂടിയാണ്.

English summary
kmrl's action against oommenchadi's janakiya yathra in metro rail
Please Wait while comments are loading...