വെള്ളക്കെട്ടുണ്ടെങ്കില്‍ വാട്ട്സ് ആപ്പ് ചെയ്യൂ.....!!!! ഉടൻ പരിഹാരവുമായി കൊച്ചി നഗരസഭ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: റോഡരുകിലെ വെള്ളക്കെട്ടുകളുമായി ബന്ധപ്പെട്ട പരാതികൾ ജനങ്ങൾക്ക് വാട്ട്സ് ആപ്പിലൂടെ അറിയിക്കാം. കൊച്ചി നഗരസഭയാണ് ജനങ്ങൾക്കായി വാട്ട്സ് ആപ്പ് സംവിധാനം ഒരുക്കിയത്. കാലവർഷത്തെ പ്രശ്നങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടത്തിന് കീഴിൽ മൺസൂൺ കലാമിറ്റി മോണിട്ടറിംഗ് സെല്ലും പ്രവർത്തനം ആംഭിച്ചു.

നഗരത്തിൽ ഇനിയൊരു മഴക്കെടുതി കണ്ടാൽ പെട്ടെന്ന് തന്നെ പരാതി പറയാം. 9061518888 എന്ന നമ്പറിലെ വാട്സ് ആപ്പിലൂടേയും monsoonekm@gmail.com എന്ന ഇമെയിൽ വഴിയും ജനങ്ങൽക്ക് പരാതി അിയിക്കാം. മഴക്കു മുൻപേ ശുചീകരിച്ചവയടക്കമുള്ള നഗരത്തിലെ വിവിധ സ്ഥലങ്ങൾ വീണ്ടും വൃത്തിയാക്കും. മെട്രോ, പോർട് ട്രസ്റ്റ് , റെയിൽവേ, ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങൾ പ്രത്യേകമായി പരിഗണിച്ച് ശ്രദ്ധിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

kochi

മഴക്കാലരോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാൻ ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ഉറപ്പാക്കാനും തീരുമാനിച്ചു. ഒൻപത് വകുപ്പുകളെ ഏകോപിപ്പിച്ചാവും ജില്ലാ ഭരണകൂടം മഴക്കാല പ്രശ്നങ്ങളെ നേരിടുക. മൺസൂൺ കലാമിറ്റി മോണിട്ടറിംഗ് സെൽ(എംസി എംസി) യുടെ പ്രവർത്തന കാലാവധി നാലുമാസമുണ്ടാകും.

English summary
whatsapp facility in kochi flood
Please Wait while comments are loading...