തിരുവനന്തപുരത്തിന് പോലും ഇല്ല: കേരളത്തില്‍ കൊച്ചിക്ക് മാത്രം സ്വന്തം: എഫ്ടിഐ-ടിടിപി നടപ്പിലാകുന്നു
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന അതിവേഗ ഇമിഗ്രേഷൻ(ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ വിമാനത്താവളമായി കൊച്ചി. കൊച്ചിക്ക് പുറമെ ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമദാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നടപ്പിലാക്കുന്ന ' ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ അഹമദാബാദ് വിമാനത്താവളത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വർഷം ജൂണില്‍ അരംഭിച്ച പദ്ധതി ഉടന്‍ തന്നെ രാജ്യത്തെ കൂടുതല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാപിക്കുമെന്ന് കേന്ദ്രം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്‍ നടപ്പിലാക്കുന്ന 'വികസിത് ഭാരത്@ 2047' വിഷന് കീഴിലുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം.

യാത്രക്കാര്‍ക്ക് ലോകോത്തര ഇമിഗ്രേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുക, അന്തര്‍ദേശീയ യാത്രകള്‍ തടസരഹിതവും സുരക്ഷിതവുമാക്കുക എന്നതാണു ലക്ഷ്യം. തുടക്കത്തില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒ സി ഐ (Overseas Citizen Of India) കാര്‍ഡ് ഉള്ളവര്‍ക്കും സൗജന്യമായി ഈ സൗകര്യം ഉപയോഗപ്പെടുത്താം.
https://ftittp.mha.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഇമിഗ്രേഷൻ(ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം നടപ്പിലാക്കുന്നത്. അപേക്ഷകര്‍ക്ക് അവരുടെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ശേഷം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഈ പ്രോഗ്രാമില്‍ ചേരാം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങള്‍ ഫോറിനേഴ്‌സ് റീജീയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (FRRO) അല്ലെങ്കില്‍ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമ്പോള്‍ രേഖപ്പെടുത്തപ്പെടും.
രജിസ്റ്റര്‍ ചെയ്ത യാത്രക്കാരന്‍ ഇ-ഗേറ്റില്‍ (e-gate) വിമാനക്കമ്പനി നല്‍കുന്ന ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യണം, തുടര്‍ന്ന് അവരുടെ പാസ്‌പോര്‍ട്ട് സ്‌കാനിങ്ങിന് വിധേയമാക്കുക. വരുന്ന സ്ഥലത്തും പുറപ്പെടുന്ന സ്ഥലത്തും ഇ-ഗേറ്റുകളില്‍ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കും. ഈ നടപടി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഇ-ഗേറ്റ് സ്വയം തുറക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സ് അനുവദിച്ചതായി കണക്കാക്കുകയും ചെയ്യും.
രാജ്യത്തെ 21 പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പദ്ധതി നടപ്പാക്കുകയുണ് ലക്ഷ്യം. തിരുവനന്തപുരവും കോഴിക്കോടും അടക്കമുള്ള കേരളത്തിലെ വിമാനത്താവളങ്ങളില്‍ മൂന്നാം ഘട്ടത്തിലായിരിക്കും ഇമിഗ്രേഷൻ(ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം നടപ്പിലാക്കുക.












Click it and Unblock the Notifications