കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര നഗരമായി..

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കേരളത്തിന്റെ സ്വന്തം നാടായ കൊച്ചിക്ക് പുതിയ അംഗീകാരം. ഇനി ലോകത്തിലെ മുന്‍നിര വിനോദസഞ്ചാര നഗരങ്ങളോടൊപ്പം കൊച്ചിയും അറിയപ്പെടും. ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യനഗരമായി കൊച്ചി ഇടം നേടി. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ടൂറിസം സിറ്റീസ് ഫെഡറേഷന്‍ (ഡബ്ല്യൂടിസിഎഫ്) കൗണ്‍സിലിലാണ് കൊച്ചിക്ക് അംഗത്വം ലഭിച്ചത്.

സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് കൊച്ചിയുടെ ഡബ്ല്യുടിസിഎഫ് അംഗത്വത്തിന് അംഗീകാരം നല്‍കിയ രേഖകള്‍ മേയര്‍ ടോണി ചമ്മിണി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലേ യുചെങ്ങിന് കൈമാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങില്‍ പങ്കെടുത്തു. കേരളവും ചൈനയും തമ്മില്‍ സാംസ്‌കാരിക, കായിക, വിനോദസഞ്ചാര മേഖലകളില്‍ സഹകരണത്തിനുള്ള സാധ്യതകളും ചടങ്ങില്‍ ചര്‍ച്ചചെയ്തു.

tourism

ഇതിനായി കൂടുതല്‍ ചൈനീസ് വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുമെന്ന് ചൈനീസ് സ്ഥാനപതി പറഞ്ഞു. ഉടന്‍ ഇരുരാജ്യങ്ങളിലേയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദസഞ്ചാരമേഖലയില്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റി, ഓഷനേറിയം ഉള്‍പ്പെടെയുള്ള പ്രോജക്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ചൈനയ്ക്ക് താല്‍പര്യമുണ്ട്.

ചൈനയില്‍ നിന്ന് കേരളത്തിലേയ്ക്ക് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. കൊച്ചിക്ക് ലഭിച്ച ഈ അംഗത്വം സംസ്ഥാന സര്‍ക്കാരിനും ടൂറിസം വകുപ്പിനും പുതിയ നാഴികക്കല്ലാണ്. അംഗത്വത്തിലൂടെ സംസ്ഥാനത്തിന് വിദേശ ടൂറിസം വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസണ്‍, ടൂറിസം സെക്രട്ടറി ശ്രീ ജി കമലവര്‍ദ്ധന റാവു, ഡയറക്ടര്‍ ശ്രീ പി.ഐ. ഷെയ്ക് പരീത്, ഐടിവ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച് കുര്യന്‍, മുന്‍ സെക്രട്ടറി ശ്രീ ടി ബാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English summary
Kochi has become the first city in India to be a member of Beijing-headquartered World Tourism Cities Federation (WTCF) Council with the Kerala Tourism Department accepting the Council’s invitation to join its league of leading tourism cities across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X