ഭീകരര്‍ക്കൊപ്പം മോദിയും: ആറുപേര്‍ അറസ്റ്റില്‍
കുന്നംങ്കുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ച കോളേജ് മാഗസിന്റെ സ്റ്റാഫ് എഡിറ്റര്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റാഫ് എഡിറ്റര്‍ ഗോപി, സ്റ്റുഡന്റ് എഡിറ്റര്‍ പ്രവീണ്‍ സി, സബ് എഡിറ്റര്‍ നിഖില്‍ പി, ജിസ്മണ്‍ ജെയ്ംസ്, ശ്യം കെ ആര്‍, പ്രസുടമ രാജീവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിന്‍സിപ്പള്‍ പ്രതിയാണെങ്കിലും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല.
കുന്നംങ്കുളം പോളി ടെക്‌നിക് കോളേജ് റെയ്ഡ് ചെയ്ത പൊലീസ് 292 മാഗസിനുകളും ബില്ലുകളും വൗച്ചറുകളും പിടിച്ചെടുത്തു. എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിറ്റാണ് മാഗസിന്‍ പുറത്തിറക്കിയത്. മാഗസിന്‍ പ്രിന്റ് ചെയ്ത ഡിസൈനിങ് കമ്പനിയുടെ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലീസ് കണ്ടെടിത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു.

എസ് എഫ് ഐ യൂണിയന്‍
കുന്നംങ്കുളം പോളിടെക്‌നിക് കോളേജിലാണ് പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ച് മാഗസിന്‍ ഇറക്കിയത്. എസ് എഫ് ഐയ്ക്കാണ് ഇവിടെ യൂണിയന്‍ ഭരണം

നെഗറ്റീവ് ഫെയ്‌സ്
നഗറ്റീവ് ഫെയ്‌സ് എന്ന തലക്കെട്ടില്‍ അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍, എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍, ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍, ഇറ്റലി ഭരണാധികാരി മുസ്സോളിനി, കാട്ടുകള്ളന്‍ വീരപ്പന്‍, മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായി തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് തുടങ്ങിയവര്‍ക്കൊപ്പമാണ് മോദിയുമുള്ളത്.

സംഭവം വിവാദത്തിലായി
സംഭവം ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ചൂടന്‍ ചര്‍ച്ചയായിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന നരേന്ദ്ര മോദിയെ അജ്മല്‍ കസബിനും ബിന്‍ ലാദനുമൊപ്പം മാഗസിനില്‍ ചിത്രീകരിച്ചത് മോശമായി എന്നാണ് പൊതു അഭിപ്രായം.

മാഗസിന്‍ പിന്‍വലിച്ചു
ചര്‍ച്ചകള്‍ ചൂടുപിടിച്ചതോടെ മാഗസിന്‍ പിന്‍വലിച്ചു

കോളേജിന്റെ ഭാഗത്തുനിന്ന്
സംഭവം വിവാദമായതോടെ മാഗസിന്‍ സമിതിയില്‍പ്പെട്ട അഞ്ച് വിദ്യാര്‍ഥികളെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച വിതരണം ചെയ്ത കോളേജ് മാഗസിനുകള്‍ അധികൃതര്‍ തിരിച്ചുപിടിക്കാനും ശ്രമംനടത്തി.












Click it and Unblock the Notifications