ആലുവയല്ല, കൊച്ചി മെട്രോയുടെ ഉദ്ഘാടനം കലൂർ സ്റ്റേഡിയത്തിൽ!പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്യും...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: മെട്രോയുടെ ഉദ്ഘാടന വേദി സംബന്ധിച്ച് അന്തിമതീരുമാനമായി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാകും കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ജൂൺ 17ന് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി സ്റ്റേഡിയത്തിലെ വേദിയിൽ വെച്ചായിരിക്കും കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കുക.

സിപിഎം-ബിജെപി ഏറ്റുമുട്ടലുകൾ തുടരുന്നു;കോഴിക്കോടും മൂവാറ്റുപുഴയിലും ബിജെപി ഹർത്താൽ...

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വിവിധ വേദികൾ പരിശോധിച്ച ശേഷമാണ് കലൂർ സ്റ്റേഡിയത്തിൽ പരിപാടി നടത്താൻ അനുമതി നൽകിയത്. ആലുവ, കളമശേരി സെന്റ് പോൾസ് ഗ്രൗണ്ട് എന്നിവയായിരുന്നു ഉദ്ഘാടന ചടങ്ങിനായി പരിഗണിച്ചിരുന്ന മറ്റുവേദികൾ.

എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ രണ്ട് വേദികളിലും ചടങ്ങ് നടത്താനാകില്ലെന്നായിരുന്നു സുരക്ഷാ സംഘത്തിന്റെ നിലപാട്. തുടർന്ന് കലൂരിലെത്തിയ സംഘം സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ സംതൃപ്തി അറിയിക്കുകയും ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിൽ നടത്താൻ അനുമതി നൽകുകയും ചെയ്തു.

ഉദ്ഘാടനം ജൂൺ 17ന്...

ഉദ്ഘാടനം ജൂൺ 17ന്...

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ പ്രത്യേകമൊരുക്കുന്ന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കും.

ആലുവ മുതൽ പാലാരിവട്ടം വരെ...

ആലുവ മുതൽ പാലാരിവട്ടം വരെ...

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുന്നത്. എന്നാൽ മെട്രോ ആരംഭിക്കുന്ന ആലുവയിൽ ചടങ്ങുകൾ നടത്താനായിരുന്നു പലർക്കും താത്പര്യം. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ആലുവയിൽ ചടങ്ങ് നടത്താൻ അനുവാദം ലഭിക്കാതിരുന്നത്.

സുരക്ഷാ സംഘത്തിന്റെ പരിശോധന...

സുരക്ഷാ സംഘത്തിന്റെ പരിശോധന...

പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘത്തിന്റെ പരിശോധന കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഉദ്ഘാടനത്തിനായി പരിഗണിച്ചിരുന്ന മറ്റു രണ്ടു വേദികളായ ആലുവയും കളമശേരി സെന്റ് പോൾസ് ഗ്രൗണ്ടും സംഘം പരിശോധിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഒഴിവാക്കുകയായിരുന്നു. പിന്നീട് കലൂരിൽ എത്തിയ സംഘം സ്റ്റേഡിയത്തിലെ സുരക്ഷാ സൗകര്യങ്ങൾ സംതൃപ്തി അറിയിച്ചതോടെയാണ് കലൂർ സ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടത്താൻ തീരുമാനമായത്.

ആലുവയ്ക്ക് തിരിച്ചടിയായത്....

ആലുവയ്ക്ക് തിരിച്ചടിയായത്....

ഉയരമേറിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നതും, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങൾ അടുത്തുള്ളതുമാണ് ആലുവയ്ക്ക് തിരിച്ചടിയായത്. ഉയരമുള്ള കെട്ടിടങ്ങൾ നിറഞ്ഞ സ്ഥലമായതിനാൽ സുരക്ഷാ ഭീഷണിയുണ്ടെന്നും ആലുവയെ ഒരുകാരണവശാലും പരിഗണിക്കാനാകില്ലെന്നുമാണ് സംഘം അറിയിച്ചത്.

കളമശേരിയിലും...

കളമശേരിയിലും...

ഒരു വശത്ത് കൂടി മാത്രമേ പ്രവേശനം സാധ്യമാകൂവെന്നതാണ് കളമശേരി സെന്റ് പോൾസ് ഗ്രൗണ്ടിനെ തഴയാൻ കാരണമായത്. പിന്നീടാണ് സംഘം കലൂർ സ്റ്റേഡിയം സന്ദർശിച്ചത്. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങളിൽ സംതൃപ്തി അറിയിച്ച സംഘം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.

മോദി മെട്രോയിൽ യാത്ര ചെയ്യും...

മോദി മെട്രോയിൽ യാത്ര ചെയ്യും...

ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയിൽ അൽപദൂരം യാത്ര ചെയ്യും. പാലാരിവട്ടത്ത് നിന്നും ആലുവ ഭാഗത്തേക്കാണ് യാത്ര ചെയ്യുക.

സമയവും മറ്റു വിശദാംശങ്ങളും പിന്നീട്...

സമയവും മറ്റു വിശദാംശങ്ങളും പിന്നീട്...

മെട്രോ ഉദ്ഘാടന ചടങ്ങിന്റെ സമയം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ തീരുമാനമെടുക്കുമെന്നാണ് കെഎംആർഎൽ അധികൃതർ അറിയിച്ചത്.

English summary
kochi metro inauguration will held in kaloor stadium.
Please Wait while comments are loading...