കൊച്ചി മെട്രോയിൽ കയറും മുൻപ് ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ...കൊച്ചി വൺ മെട്രോ ആപ്പ്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മെട്രോ യാത്ര എളുപ്പമാക്കുന്നതിനും, യാത്രക്കാർ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും ആരംഭിച്ച കൊച്ചി വൺ മെട്രോ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. കലൂരിൽ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വൺ മെട്രോ ആപ്പ് പുറത്തിറക്കിയത്.

ചരിത്ര നിമിഷം,ആ സ്വപ്നം യാഥാർത്ഥ്യമായി! കൊച്ചി മെട്രോ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു....

മലയാളത്തിൽ പ്രസംഗിച്ച് വെങ്കയ്യനായിഡു! സംസ്ഥാന സർക്കാരിനും മെട്രോമാൻ ഇ ശ്രീധരനും പ്രത്യേക അഭിനന്ദനം

മെട്രോയിലെ യാത്ര എളുപ്പമാക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്ന ആപ്പിലൂടെ കൊച്ചി നഗരത്തിലെ മറ്റു സൗകര്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും അറിയാനാകും. മെട്രോ ട്രെയിൻ സർവ്വീസുകളുടെ തത്സമയ വിവരങ്ങൾ, റൂട്ട് മാപ്പ്, ജേർണി പ്ലാനർ, മൊബൈൽ ടിക്കറ്റിംഗ്, നിരക്കുകൾ, ലൊക്കേഷൻ ഷെയറിംഗ് തുടങ്ങിയ സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

kochimetro

കേവലം മെട്രോ യാത്രയ്ക്ക് മാത്രം ഉപയോഗപ്പെടുന്ന രീതിയിലല്ല വൺ മെട്രോ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെട്രോയിലെ വിവിധ സേവനങ്ങൾക്ക് പുറമെ, കാബ് ടാക്സി ,ബസ്,ട്രെയിൻ ബുക്കിംഗ്, കാബ് ഷെയറിംഗ്, മൊബൈൽ റീച്ചാർജ്, വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം, സിറ്റി കലണ്ടർ, കാലാവസ്ഥ, ഹോട്ടലുകൾ,ടൂറിസം കേന്ദ്രങ്ങൾ, വാണിജ്യ ഡയറക്ടറി, വീഡിയോ,മ്യൂസിക്ക് ഡൗൺലോഡിംഗ്, തുടങ്ങിയ സൗകര്യങ്ങളും ഈ ആപ്പിലുണ്ട്.

കൊച്ചി വൺ മെട്രോ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച കൊച്ചി മെട്രോയുടെ യാത്രാ സർവ്വീസുകൾ ജൂൺ 19 തിങ്കളാഴ്ച മുതലാണ് ആരംഭിക്കുന്നത്.

English summary
kochi metro;introduced kochi one metro mobile app.
Please Wait while comments are loading...