വെറുതെയൊന്നും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനാവില്ല!! ക്യു ആർ കോഡ് ടിക്കറ്റ് വേണം!!ഇത് ചരിത്രം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോയിലെ യാത്രയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. ഇനി ദിവസങ്ങൾ മാത്രമാണ്. എന്നാൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്യണമെങ്കിൽ ക്യുആർ കോഡ് ടിക്കറ്റ് വേണം. കൊച്ചി മെട്രോ ആരംഭിച്ച് ആദ്യ നാളുകളിൽ ക്യൂആർ കോഡ് ടിക്കറ്റുകൾ മാത്രമായിരിക്കും ഉപയോഗിക്കുകയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചി മെട്രോ.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകളാണ് ക്യൂആർ കോഡ് ടിക്കറ്റ്. യാത്ര ചെയ്യേണ്ട സ്റ്റേഷനിലേക്ക് ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ക്യൂആർ കോഡ് ടിക്കറ്റ് ലഭിക്കും. ഈ ടിക്കറ്റ് പ്ലാറ്റ് ഫോമിലെ കവാടത്തിലെ മെഷീനിലെ ക്യുആർ കോഡ് സ്കാനറ്ൽ വച്ച് സ്കാൻ ചെയ്താൽ മാത്രമേ ഗേറ്റ് വേ തുറക്കുകയുള്ളൂ.

kochi metro

പ്ലാറ്റ് ഫോമിലേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനുമായി രണ്ട് തവണ മാത്രമേ ക്യൂആർ കോഡ് ടിക്കറ്റ് സ്കാൻ ചെയ്യാൻ പാടുള്ളൂ. ഏത് സ്റ്റേഷനിലേക്കാണോ ടിക്കറ്റ് എടുത്തിട്ടുള്ളത് അതിനു മുൻപുള്ള ഏത് സ്റ്റേഷനിലും ഇറങ്ങാം. എന്നാൽ ടിക്കറ്റ് എടുത്ത സ്റ്റേഷനപ്പുറത്തേക്ക് യാത്ര ചെയ്യാനാകില്ല. അങ്ങനെ ഉണ്ടായാൽ പിഴ അടച്ചാൽ മാത്രമേ സ്റ്റേഷന് പുറത്തറങ്ങാനാവൂ.

കൊച്ചി മെട്രോ യാത്രയ്ക്ക് സ്മാർട്ട് കാർഡുകൾ ആണ് വേണ്ടത്. സ്മാർട്ട്കാർഡ് പ്രവർത്തന സജ്ജമാകാൻ സമയം വേണമെന്നതിനാലാണ് തത്കാലം ക്യുആർ കോഡ് ടിക്കറ്റ് ഉപയോഗിക്കുന്നത്. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് സ്മാർട്ട് കാർഡ് ടിക്കറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. യാത്രയ്ക്ക് പുറമെ ഷോപ്പിങിനും ഈ കാർഡ് ഉപയോഗിക്കാനാവും. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി സ്മാര്‍ട് കാർഡ് പുറത്തിറക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ക്യൂആർ കോഡ് ടിക്കറ്റാണ് ഉപയോഗിക്കുന്നത്.

English summary
kochi metro journey with qr code ticket.
Please Wait while comments are loading...