'കുമ്മനം ഇടപെട്ട്' കൊച്ചിമെട്രോയെ ട്വിറ്ററില്‍ ട്രെന്‍ഡിക്കുന്നു... വിനാശപുരുഷൂൂൂൂ! പൊരിച്ച് വറത്ത്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: കേരളത്തില്‍ നിന്നുള്ള കാര്യങ്ങള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുന്നത് പുതിയ സംഭവം ഒന്നും അല്ല. എന്നാല്‍ മലയാളത്തില്‍ അങ്ങനെ എന്തെങ്കിലും വരുന്നത് അപൂര്‍വ്വമാണ്.

എന്തായാലും കുമ്മനം രാജശേഖരന്‍ ഇടപെട്ട് ഇ ശ്രീധരനും രമേശ് ചെന്നിത്തലയ്ക്കും മെട്രോ ഉദ്ഘാടന വേദയില്‍ സ്ഥാനം ലഭിച്ചതുപോലെ ട്വിറ്ററില്‍ മലയാളത്തിനും സ്ഥാനം ലഭിച്ചിരിക്കുകയാണ്. 'കുമ്മനം ഇടപെട്ട്' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ ട്വിറ്റില്‍ ട്രെന്‍ഡിങ് ആണ്.

നേരത്തെ പോ മോനെ മോദി, അലവലാതി ഷാജി, തൊരപ്പന്‍ രാജീവ് എന്നിവ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു. എല്ലാം ഇംഗ്ലീഷില്‍ ആയിരുന്നു എങ്കിലും ബിജെപിക്ക് എതിരായിരുന്നു. ഇപ്പോഴിതാ 'കുമ്മനം ഇടപെട്ട്' വീണ്ടും പണി കിട്ടിയിരിക്കുയാണ്.

കുമ്മനം ഇടപെട്ട്

കുമ്മനം ഇടപെട്ട്

കുമ്മനംഇടപെട്ട് എന്ന ഹാഷ്ടാഗ് ആണ് ഇപ്പോള്‍ ട്വിറ്റില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. അത് മലയാളത്തില്‍ തന്നെ ആണ് എന്നതാണ് ഏറെ രസകരമായ കാര്യം.

കൊച്ചി മെട്രോ റോക്കിങ്

കൊച്ചി മെട്രോ റോക്കിങ്

കുമ്മനം ഇടപെട്ട് ട്രെന്‍ഡിങ് ആണെങ്കിലും ഇപ്പോള്‍ ട്വിറ്ററില്‍ റോക്കിങ് ആയി മാറിയിരിക്കുന്നത് കൊച്ചി മെട്രോ തന്നെ ആണ്. ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണ് 'കൊച്ചി മെട്രോ'

സോമാലിയക്ക് ഒരു പൊന്‍തൂവല്‍!!!

കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതായിരിക്കും. ,ാെമാലിയക്ക് ഒരു പൊന്‍ തൂവല്‍ കൂടി. അതും കുമ്മനം ഇടപെട്ട്!!! ഇങ്ങനെയാണ് ഒരു ട്വീറ്റ്.

ആ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി!!!

ഇനിയിപ്പോള്‍ നമോ വന്ന് സാറ്റാച്യു ഓഫ് ലിബര്‍ട്ടി വല്ലതും അടിച്ചുമാറ്റുമോ എന്നാണത്രെ ട്രംപിന്റെ ഭയം. അതും കുമ്മനം ഇടപെട്ട്!!

വിനാശ് പുരുഷു!

വിനാശ് പുരുഷു!

കുമ്മനം ഇടപെട്ട്, കൊച്ചി മെട്രോ എന്നിവ നന്നായി ട്രെന്‍ഡ് ചെയ്യുന്നുണ്ട്. അതിന്റെ കൂടെ തന്നെ ഉണ്ട് വിനാശ് പുരുഷു എന്ന ഹാഷ്ടാഗും!

കളി ജയിപ്പിച്ചാല്‍ മതിയായിരുന്നു

എന്തായാലും കുമ്മനം ഇടപെട്ട് കൊച്ചി മെട്രോ ഇത്രയൊക്കെ ആക്കി. ഇനി ഇന്ത്യ-പാകിസത്താന്‍ ചാമ്പ്യന്‍സ് ട്രോഫി കൂടി കുമ്മനം ഇടപെട്ട് ജയിപ്പിച്ചാല്‍ മതിയായിരുന്നത്രെ!

ബാത്ത് റൂമില്‍ പോകാനും

ബാത്ത് റൂമില്‍ പോകാന്‍ ഉളള ബുദ്ധിമുട്ട് പോലും കുമ്മനം ഇടപെട്ട് ശരിയാക്കിത്തരുമോ എന്നാണ് പരിഹാസം.

ട്രോളും ഉണ്ട്

ഹാഷ്ടാഗില്‍ വാക്കുകള്‍ കൊണ്ടുള്ള പരിഹാസങ്ങള്‍ മാത്രമല്ല. ഇമ്മാതിരി ട്രോളുകളും ഉണ്ട്!

നേരം വെളുപ്പിച്ചതും

കുമ്മനം ഇടപെട്ടാണത്രെ ഇന്ന് നേരം വെളുപ്പിച്ചത്. അതും മോദിജിയെ വരവേല്‍ക്കാന്‍ വേണ്ടി മാത്രം!

കേരളത്തില്‍ ഹിന്ദുക്കള്‍ അപമാനിക്കപ്പെടുന്നു?

സംഗതി എന്തായാലും വൈറല്‍ ആയിക്കഴിഞ്ഞു. ഇപ്പോഴിതാ ആന്ധ്ര ബിജെപി എന്ന പേരിലുളള ട്വിറ്റര്‍ ഹാന്‍ഡിലിന് ഇങ്ങനെ ഒരു സംശയം. എങ്ങനെയാണ് കേരളത്തില്‍ ഹിന്ദുക്കള്‍ അപമാനിക്കപ്പെടുന്നത് എന്നതിന്റെ ഉദാഹരണം ആണത്രെ 'കുമ്മനം ഇടപെട്ട്' എന്ന ഹാഷ്ടാഗ്!!!

English summary
Kochi Metro, Kummanam Idapettu hashtags trending on Twitter.
Please Wait while comments are loading...