കൊച്ചി മെട്രോയുടെ ആദ്യ മാസത്തെ വരുമാനം കേട്ടാൽ കണ്ണുതള്ളും! കോടികളാ കോടികൾ;നന്ദി പറഞ്ഞ് കെഎംആർഎൽ..

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

കൊച്ചി: മെട്രോ യാത്രാ സർവ്വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ കെഎംആർഎൽ ആദ്യ മാസത്തെ വരുമാന കണക്കുകൾ പുറത്തുവിട്ടു. ജനങ്ങൾ നെഞ്ചിലേറ്റിയ കൊച്ചി മെട്രോയ്ക്ക് 4,62,27,594 രൂപയാണ് യാത്രാക്കൂലി ഇനത്തിൽ ആദ്യ മാസം ലഭിച്ചത്.

തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും ഇടുക്കി മറയൂരിലും ഹർത്താൽ തുടങ്ങി; തൃശൂരിൽ സംഘർഷ സാധ്യത,വൻ സുരക്ഷ

രാജ്യത്തെ മറ്റു മെട്രോകളുമായി താരതമ്യം ചെയ്യുമ്പോൾ കൊച്ചി മെട്രോയുടെ ആദ്യ മാസത്തെ വരുമാനം മെച്ചപ്പെട്ടതാണെന്നാണ് കെഎംആർഎല്ലിന്റെ അഭിപ്രായം. ഒരു മാസത്തെ കണക്കുകൾ പ്രകാരം ശരാശരി 47,646 പേരാണ് ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നത്. വാരാന്ത്യ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ കൊച്ചി മെട്രോയിൽ സഞ്ചരിച്ചത്. ആദ്യ മാസത്തെ വരുമാന കണക്കുകൾ വിശദീകരിച്ച് കൊച്ചി മെട്രോ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ....

കേരളത്തിന്റെ അഭിമാനമായി കൊച്ചി മെട്രോ....

ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിന് സമർപ്പിച്ചത്. ജൂൺ 19 മുതലാണ് കൊച്ചി മെട്രോയുടെ യാത്രാ സർവ്വീസ് ആരംഭിച്ചത്.

ആദ്യ മാസത്തെ വരുമാനം...

ആദ്യ മാസത്തെ വരുമാനം...

സർവ്വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ആദ്യ മാസത്തെ വരുമാന കണക്കുകൾ കൊച്ചി മെട്രോ പുറത്തുവിട്ടിരിക്കുന്നത്. 4,62,27,594 കോടി രൂപയാണ് ആദ്യ മാസം യാത്രക്കൂലി ഇനത്തിൽ മാത്രം കൊച്ചി മെട്രോയ്ക്ക് ലഭിച്ചത്.

ശരാശരി 47,646 യാത്രക്കാർ...

ശരാശരി 47,646 യാത്രക്കാർ...

ആദ്യ മാസത്തെ കണക്കുകൾ പ്രകാരം ശരാശരി 47,646 യാത്രക്കാർ ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കെഎംആർഎൽ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നത്.

ഒരു ലക്ഷത്തിനടുത്ത് ആളുകൾ...

ഒരു ലക്ഷത്തിനടുത്ത് ആളുകൾ...

ശരാശരി 47,646 യാത്രക്കാർ ദിവസേന യാത്ര ചെയ്യുന്ന കൊച്ചി മെട്രോയിൽ 98,000 പേർ വരെ യാത്ര ചെയ്ത ദിവസങ്ങളുമുണ്ട്. അതേസമയം, വെറും 20,000 പേർ യാത്ര ചെയ്ത ദിവസവുമുണ്ടായിരുന്നെന്നും കെഎംആർഎൽ അറിയിച്ചു.

അവധി ദിവസങ്ങളിൽ...

അവധി ദിവസങ്ങളിൽ...

വാരാന്ത്യങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമാണ് കൊച്ചി മെട്രോയിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. കൊച്ചിക്കാർ മാത്രമല്ല, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മെട്രോയിൽ യാത്ര ചെയ്യാനെത്തിയെന്നാണ് ഈ കണക്കൂകൾ സൂചിപ്പിക്കുന്നത്.

നന്ദി പറഞ്ഞ് കെഎംആർഎൽ...

നന്ദി പറഞ്ഞ് കെഎംആർഎൽ...

കൊച്ചി മെട്രോയ്ക്ക് യാത്രക്കാർ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വാർത്താക്കുറിപ്പിലൂടെ നന്ദി അറിയിച്ചു.

വൃത്തിയായി സൂക്ഷിച്ചു...

വൃത്തിയായി സൂക്ഷിച്ചു...

ആദ്യ ദിവസങ്ങളിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ, കൊച്ചി മെട്രോയും പരിസര പ്രദേശങ്ങളും വൃത്തിയായും കേടുപാടുകൾ വരുത്താതെയും സൂക്ഷിച്ചതിനും കെഎംആർഎൽ ജനങ്ങളോട് നന്ദി പറഞ്ഞു.

രണ്ടാംഘട്ടം ഉടൻ...

രണ്ടാംഘട്ടം ഉടൻ...

മഹാരാജാസ് വരെയുള്ള രണ്ടാംഘട്ട പാതയിലും സർവ്വീസ് ആരംഭിക്കുന്നതോടെ കൂടുതൽ യാത്രക്കാർ കൊച്ചി മെട്രോയെ ആശ്രയിക്കുമെന്നാണ് കെഎംആർഎല്ലിന്റെ കണക്കുക്കൂട്ടൽ. നിലവിൽ പരീക്ഷണ ഓട്ടം ആരംഭിച്ച പാലാരിവട്ടം-മഹാരാജാസ് പാതയിൽ സെപ്റ്റംബർ പകുതിയോടെ യാത്ര സർവ്വീസ് ആരംഭിക്കാമെന്നാണ് കെഎംആർഎല്ലിന്റെ പ്രതീക്ഷ.

English summary
kochi metro revealed their first month's income.
Please Wait while comments are loading...