കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെന്താ കേരളത്തിനോട് ഇത്ര കലിപ്പ്... കൊച്ചി മെട്രോയുടെ സൈറ്റും ഹാക്ക് ചെയ്തു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് ഇന്ത്യയുടെ മൊത്തം നീളം ദൂരമുണ്ട്. ഒരു ഘട്ടത്തിലും കേരളം പാകിസ്താന് ഒരു വെല്ലുവിളിയും ഉയര്‍ത്തിയിട്ടില്ല. എന്നിട്ടും എന്താണ് പാകിസ്താന് കേരളത്തിനോട് ഇത്ര കലിപ്പ്?

മുമ്പ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. ഇപ്പോഴിതാ കൊച്ചി മെട്രോയുടെ സൈറ്റും തകര്‍ത്തു.

Kochi Metro

ഏപ്രില്‍ 29 ബുധനാഴ്ച രാവിലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം അറിയുന്നത്. വെബ്‌സൈറ്റ് തുറക്കുമ്പോള്‍ ' പാകിസ്താന്‍ സിന്ദാബാദ് ' എന്ന സന്ദേശമാണ് സ്‌ക്രീനില്‍ തെളിഞ്ഞ് വന്നിരുന്നത്. പിന്നീട് പത്തരയോടെ സൈറ്റ് ലഭ്യമായിത്തുടങ്ങിയിരുന്നു. എന്നാല്‍ 11 മണിയോടെ വീണ്ടും ഹാക്ക് ചെയ്യപ്പെട്ട നിലയിലാണ് കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഉള്ളത്.

Mtro Hacked

ഇത് ആദ്യമായിട്ടല്ല കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത്. രണ്ട് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ സൈറ്റ് തകര്‍ക്കപ്പെട്ടിരുന്നു. ജോര്‍ദ്ദാനില്‍ നിന്നുള്ള ഹാക്കര്‍മാരായിരുന്നു അതിന് പിന്നില്‍.

ഇത്തവണ ഹാക്ക് ചെയ്തത് പാക് ഹാക്കര്‍മാര്‍ തന്നെയാണെന്നാണ് സംശയിക്കുന്നത്. മെട്രോ അധികൃതര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട് .

English summary
Kochi Metro's website hacked. Authorities suspects Pak Hackers. In 2013 the metro website was hacked by Jordan hackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X