കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന്റെ വീട്ടില്‍ പോലീസ്; ഈരാറ്റുപേട്ടയില്‍ പരിശോധന, പിസി എവിടെ?

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള പോലീസാണ് പരിശോധനയ്ക്ക് എത്തിയത്. പിസി ജോര്‍ജിന്റെ ബന്ധുക്കളുമായി പോലീസ് സംസാരിച്ചു. ജോര്‍ജ് വീട്ടില്‍ ഇല്ല എന്നാണ് പോലീസിന് ലഭിച്ച വിവരം. ഈരാറ്റുപേട്ടയിലെ പോലീസ് പറയുന്നത്, കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത് എന്നാണ്. പിസി ജോര്‍ജ് എവിടെ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്താണ് എന്ന സൂചനകളും വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി പിസി ജോര്‍ജ് എവിടെയാണെന്ന് വ്യക്തമല്ല.

p

കൊച്ചി വെണ്ണല ക്ഷേത്രത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം. എന്നാല്‍ ഉടന്‍ അറസ്റ്റ് ചെയ്യില്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്എച്ച് നാഗരാജു പ്രതികരിച്ചത്. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടാനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ്. ഇതിനിടയില്‍ അറസ്റ്റിനുള്ള സാധ്യത തള്ളാനാകില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍ പോലീസ് എത്തിയിരിക്കുന്നത്.

'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പോലീസാണ് ജോര്‍ജിന്റെ വീട്ടിലെത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പോലീസ് പരിശോധിച്ചു. ജോര്‍ജ് ഇവിടെയുണ്ടോ എന്നാണ് പരിശോധിച്ചത്. പിസി ജോര്‍ജിന്റേത് പ്രകോപന പ്രസംഗമാണെന്ന് സെഷന്‍സ് കോടതി നിരീക്ഷിച്ചിരുന്നു. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ കാരണമാകുന്ന പ്രസംഗമാണിത്. ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമാണ് എന്ന് പറയാനാകില്ലെന്നും കോടതി വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെതിരെ ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് എത്തിയത് പിസി ജോര്‍ജിന് അപ്രതീക്ഷിതമായ സംഭവമായി. കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയ അദ്ദേഹത്തിന്റെ അറസ്റ്റ് എആര്‍ ക്യാമ്പില്‍ വച്ച് രേഖപ്പെടുത്തിയ ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. എന്നാല്‍ ഉപാധികളോടെ കോടതി ജാമ്യം നല്‍കി. പുറത്തിറങ്ങിയ ജോര്‍ജ് തന്റെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറഞ്ഞിരുന്നു. പിന്നീടാണ് കൊച്ചി വെണ്ണലയിലെ ക്ഷേത്ര പരിപാടിയില്‍ പങ്കെടുത്ത് വിവാദ പ്രസംഗം ആവര്‍ത്തിച്ചത്.

Recommended Video

cmsvideo
PC ജോര്‍ജിനെ കണ്ടില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ | Oneindia Malayalam

English summary
Kochi Police Arrived PC George House in Kottayam Erattupetta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X