കൊടകര കുഴല്‍പ്പണം: ബിജെപി വലിയ പ്രതിസന്ധിയിലേക്ക്... ആരാണ് സുനില്‍ നായിക്? ധര്‍മരാജന്‍ ആര്‍എസ്എസ്

തൃശൂര്‍: കൊടകരയില്‍ കുഴല്‍പണം തട്ടിയെടുത്ത കേസില്‍ ബിജെപി വലിയ പ്രതിസന്ധിയിലേക്ക്. അന്വേഷണം പ്രമുഖ ബിജെപി- ആര്‍എസ്എസ് നേതാക്കളിലേക്ക് കൂടി നീങ്ങുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

പണം നഷ്ടപ്പെട്ടു എന്ന് പരാതി നല്‍കിയ കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്ക് പണം നല്‍കിയത് സുനില്‍ നായിക് എന്ന വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ആളാണ് സുനില്‍ നായിക്. വിശദാംശങ്ങള്‍ നോക്കാം...

മധ്യപ്രദേശിലേക്കും മഹാരാഷ്ട്രയിലേക്കും 22 കൊവിഡ് കോച്ചുകള്‍ കൂടി റെയില്‍വെ അനുവദിച്ചു: ചിത്രങ്ങള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍

പരാതിക്കാരനായ ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പൂങ്കുഴലി വ്യക്തമാക്കിയിട്ടുണ്ട്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടു എന്നാണ് ഇയാളുടെ പരാതി. താന്‍ ചെറുപ്പം മുതലേ ശാഖയില്‍ പോകുന്ന ആളാണെന്ന് ധര്‍മരാജനും സ്ഥിരീകരിക്കുന്നുണ്ട്.

സുനില്‍ നായിക്

സുനില്‍ നായിക്

തനിക്ക് ഈ പണം നല്‍കിയത് സുനില്‍ നായിക് ആണെന്ന് ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സുനില്‍ നായിക്കിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. ധര്‍മരാജനുമായി തനിക്ക് വര്‍ഷങ്ങളായി ബിസിനസ് ബന്ധമുണ്ടെന്ന് സുനില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ യുവമോര്‍ച്ച നേതാവ്

മുന്‍ യുവമോര്‍ച്ച നേതാവ്

സുനില്‍ നായിക് മുന്‍ യുവമോര്‍ച്ച നേതാവാണ്. യുവമോര്‍ച്ചയുടെ സംസ്ഥാന ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്തായിരുന്നു ഇത്. സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണ് സുനില്‍ എന്നാണ് വിവരം.

ബന്ധമില്ലെന്ന്

ബന്ധമില്ലെന്ന്

ധര്‍മരാജനുമായുള്ള ബന്ധം സുനില്‍ നായിക് നിഷേധിക്കുന്നില്ല. വര്‍ഷങ്ങളുടെ ബിസിനസ് ബന്ധം അംഗീകരിക്കും ഉണ്ട്. അതേസമയം, കൊടകരയില്‍ തട്ടിയെടുക്കപ്പെട്ട പണവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നാണ് സുനില്‍ പറയുന്നത്.

ബിജെപി/ആര്‍എസ്എസിലേക്ക് നീങ്ങുന്നു

ബിജെപി/ആര്‍എസ്എസിലേക്ക് നീങ്ങുന്നു

ഇത്രയും നാള്‍ ഈ കുഴല്‍പണ തട്ടിപ്പ് കേസില്‍ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് പോലീസ് പരസ്യമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ധര്‍മരാജന്റെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് റൂറല്‍ എസ്പി ഔദ്യോഗികമായി തന്നെ പ്രതികരിച്ചുകഴിഞ്ഞു. അന്വേഷണം ബിജെപി- ആര്‍എസ്എസ് നേതാക്കളിലേക്ക് നീങ്ങുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

പരാതിയിലുള്ളതിനേക്കാള്‍ തുക

പരാതിയിലുള്ളതിനേക്കാള്‍ തുക

25 ലക്ഷം രൂപ തട്ടിയെടുക്കപ്പെട്ടു എന്നാണ് ധര്‍മരാജന്റെ പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസിലെ ഒമ്പതാം പ്രതിയായ ബാബുവിന്റെ വീട്ടില്‍ നിന്ന് മാത്രം 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ആറ് ലക്ഷം രൂപ വായ്പാ കുടിശ്ശിക അടച്ച് തീര്‍ത്തതിന്റെ രേഖയും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയില്‍ നിന്ന് മുപ്പതിനായിരത്തില്‍ പരം രൂപയാണ് പിടിച്ചെടുത്തത്. ഇതെല്ലാം കൂട്ടുമ്പോള്‍ തന്നെ പരാതിയില്‍ പറയുന്ന തുകയേക്കാള്‍ മുകളിലാണ്.

മൂന്നര കോടിയോ അതോ പത്ത് കോടിയോ

മൂന്നര കോടിയോ അതോ പത്ത് കോടിയോ

കര്‍ണാടകത്തില്‍ നിന്ന് കോഴിക്കോട് എത്തിച്ച കുഴല്‍പണത്തിന്റെ ഒരു പങ്കാണ് വിതരണത്തിനിടെ തട്ടിയെടുക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുപോയ പണമാണ് കൊടകരയില്‍ വച്ച് ആസൂത്രിതമായി തട്ടിയെടുത്തത് എന്നും വാര്‍ത്തകള്‍ വന്നു. ഇത് മൂന്നര കോടിയാണെന്നും പത്ത് കോടിയാണെന്നും ഒക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്.

ദേശീയ പാര്‍ട്ടി

ദേശീയ പാര്‍ട്ടി

ഒരു ദേശീയ പാര്‍ട്ടിയുടെ പ്രചാരണത്തിനായി കൊണ്ടുവന്ന കുഴല്‍പണം എന്ന രീതിയില്‍ ആയിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍ എല്ലാം. ഈ ദേശീയ പാര്‍ട്ടി ബിജെപിയാണെന്ന് പിന്നീട് സിപിഎമ്മും എല്‍ഡിഎഫും ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും നിഷേധിക്കുന്ന സമീപനം ആണ് ബിജെപി സ്വീകരിക്കുന്നത്.

എല്ലാം ഡിജിറ്റല്‍ എന്ന്

എല്ലാം ഡിജിറ്റല്‍ എന്ന്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും തങ്ങള്‍ ഡിജിറ്റല്‍ ആയിട്ടാണ് നടത്തിയത് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറയുന്നത്. എല്ലാ ഇടപാടുകള്‍ക്കും രേഖയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. പണം നോട്ടായി നല്‍കുന്ന രീതി തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇഡിയ്ക്ക് പരാതി

ഇഡിയ്ക്ക് പരാതി

ഇതിനിടെ കുഴല്‍പണ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ രംഗത്തെത്തിയിരുന്നു. ഇദ്ദേഹം നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ആയിട്ടില്ല. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫും പരാതി നല്‍കിയിരുന്നു.

നടി പാര്‍വതി നായരുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+