കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടകര കുഴല്‍പ്പണക്കേസില്‍ ട്വിസ്റ്റ് സംഭവിക്കുമോ? അന്വേഷണം ഉന്നത നേതാക്കളിലേക്ക്, ബിജെപിയില്‍ ആശങ്ക

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ നാണംകെടുത്തുന്ന തോല്‍വിയാണ് സംസ്ഥാനത്തെ ബിജെപിക്ക് സംഭവിച്ചത്. പിന്നാലെ പുറത്തുവന്ന കൊടകര കുഴല്‍പ്പണ കേസും ബിജെപിയെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. തൃശൂര്‍ ബിജെപി നേതൃത്വത്തില്‍ ഇതിനെ തുടര്‍ന്ന് ചേരിപ്പോര് തുടര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ അന്വേഷണം ഉന്നത നേതാക്കളില്‍ എത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിശദാംശങ്ങളിലേക്ക്..

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

കൊടകര കുഴല്‍പ്പണം: ബിജെപി വലിയ പ്രതിസന്ധിയിലേക്ക്... ആരാണ് സുനില്‍ നായിക്? ധര്‍മരാജന്‍ ആര്‍എസ്എസ്കൊടകര കുഴല്‍പ്പണം: ബിജെപി വലിയ പ്രതിസന്ധിയിലേക്ക്... ആരാണ് സുനില്‍ നായിക്? ധര്‍മരാജന്‍ ആര്‍എസ്എസ്

തൃശൂര്‍ ജില്ലാ നേതൃത്വം

തൃശൂര്‍ ജില്ലാ നേതൃത്വം

നേരത്തെ തൃശൂര്‍ ജില്ലാ നേതൃത്വത്തിലും കുഴല്‍പ്പണ കേസിനെ തുടര്‍ന്ന് ചേരിപ്പോര് തുടര്‍ന്നിരുന്നു. ആരോപണ വിദേയരായ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചോദ്യം ചെയ്യലിന് ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാറും എത്തിയതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കിയത്. പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

അന്വേഷണം ഉന്നത നേതാക്കളിലേക്ക്

അന്വേഷണം ഉന്നത നേതാക്കളിലേക്ക്

എന്നാല്‍ ഇപ്പോള്‍ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിജെപിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഉയര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യുന്നതിന് ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എത്തി നില്‍ക്കുകയാണ്. തങ്ങളുടെ പ്രതിനിധി കൂടിായ സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്യാനുള്ള നീക്കം ആര്‍എസ്എസിനെ അസ്വസ്ഥമാക്കുന്നുണ്ട്.

മറ്റ് പാര്‍ട്ടികളുടെ ആരോപണം

മറ്റ് പാര്‍ട്ടികളുടെ ആരോപണം

നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് വേണ്ടി പടണമാണ് കൊടകരയില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് തുടക്കം മുതല്‍ കോണ്‍ഗ്രസും സിപിഎമ്മും ആരോപിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എല്ലാം ഡിജിറ്റല്‍ വഴി

എല്ലാം ഡിജിറ്റല്‍ വഴി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സാമ്പത്തിക ഇടപാടെല്ലാം സുതാര്യവും ഡിജിറ്റര്‍ വഴിയുമാണെന്നാണ് സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. എന്നാല്‍ കുഴല്‍പണ കേസ് പുറത്തുവന്നതും തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലും സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

തിരഞ്ഞെടുപ്പിലെ തിരിച്ചടി

തിരഞ്ഞെടുപ്പിലെ തിരിച്ചടി

വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഈ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ തിരിച്ച് കേന്ദ്ര നേതാക്കളെ ഉള്‍പ്പടെ എത്തിച്ച് വലിയ പ്രചരണമാണ് നടത്തിയത്. എന്നാല്‍ നിലവിലുള്ള ഒരു സീറ്റ് പോലും ബിജെപിക്ക് നിലനിര്‍ത്താനായില്ല. കൂടാതെ രണ്ട് സീറ്റുകളില്‍ മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

 അഴിച്ചു പണി

അഴിച്ചു പണി

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയില്‍ വന്‍ അഴിച്ച് പണി നടത്തണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സുരേന്ദ്രന്‍ അധ്യക്ഷനായുള്ള നേതൃത്വത്തിലാണ് അഴിച്ച് പണി നടത്തണമെന്നാണ് ചിലര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. പികെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം പരസ്യമായി ഈ ആവശ്യം ഉയര്‍ത്തിയിരുന്നു.

അടിയന്തര ഇടപെടലുണ്ടാകില്ല

അടിയന്തര ഇടപെടലുണ്ടാകില്ല

എന്നാല്‍ കേരളത്തിലെ നേതൃത്വത്തിന്റെ കാര്യത്തില്‍ അടിയന്തര ഇടപെടലുണ്ടാകില്ലെന്നാണ് സൂചന. കാരണം, ലക്ഷദ്വീപിലെ പ്രതിസന്ധി, ബംഗാളില്‍ ബിജെപിക്കുണ്ടായ തിരിച്ചടി, കൊവിഡ് പ്രതിരോധത്തിലുയര്‍ന്ന ആരോപണം എന്നിവയിലാണ് ഇപ്പോള്‍ ദേശീയ നേതൃത്വം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണ വിവാദവും; തൃശൂർ ബിജെപിയിൽ ചേരിതിരിഞ്ഞ് നേതാക്കൾകനത്ത തോൽവിക്ക് പിന്നാലെ കുഴൽപ്പണ വിവാദവും; തൃശൂർ ബിജെപിയിൽ ചേരിതിരിഞ്ഞ് നേതാക്കൾ

Recommended Video

cmsvideo
Ignorant bigots in power destroying Lakshadweep, says Rahul Gandhi | Oneindia Malayalam

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതിലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകുംസിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Kodakara Black Money Case:Top leaders will be questioned, BJP in serious crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X