കല്യാണക്കവറിനുള്ളില്‍ കൊടിസുനിയുടെ ഫോട്ടോ; പ്രതിഷേധം ഫേസ്ബുക്കിലും
ഒഞ്ചിയം: കഴിഞ്ഞദിവസം ഒഞ്ചിയത്ത് നടന്ന ഒരു ആര്‍എംപി പ്രവര്‍ത്തകന്റെ മകളുടെ കല്യാണത്തിന് നല്‍കിയ സമ്മാനക്കവറില്‍ കൊടിസുനിയുടെ ഫോട്ടോ വെച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. നെല്ലാച്ചേരിയിലെ ടിപി ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തിന്റെ മകളുടെ കല്യാണത്തിനിടയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
കല്യാണക്കുറിയില്‍ ടിപി ചന്ദ്രശേഖരന്റെ രേഖാചിത്രം പതിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് കല്യാണത്തിന് സമ്മാനമായി നല്‍കുന്ന കവറില്‍ കൊടിസുനിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിക്ഷേപിച്ചത്. സിപിഎം അനുഭാവിയായ അധ്യാപകനായ വ്യക്തിയാണ് കവര്‍ നല്‍കിയതെന്ന് കവറിന് പുറത്തെ പേരില്‍ നിന്നും വ്യക്തമാകുന്നു.

750 രൂപയായിരുന്നു കവറില്‍ ഉണ്ടായിരുന്നത്. ഫോട്ടോ കണ്ടെത്തിയതോടെ വീട്ടുകാര്‍ കവറും പണവും സഹിതം വടകര ഡിവൈ.എസ്.പി.ക്കും വടകര സി.ഐ.ക്കും പരാതി നല്‍കി. വീട്ടുകാര്‍ക്കു നേരെയുള്ള ഭീഷണിയായാണ് ഇതിനെ കാണുന്നതെന്ന് വീട്ടുടമ പ്രതികരിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
സംഭവം ഫേസ്ബുക്കിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ടും അയാളോടും ആര്‍എംപിയോടും സിപിഎമ്മനുള്ള വിരോധമാണ് വെളിവാക്കപ്പെട്ടിരിക്കുന്നതെന്ന് ചിലര്‍ പ്രതികരിച്ചു. ഒരു അധ്യാപകന്‍ തന്നെ ഇത്തരത്തിലുള്ള കാര്യം ചെയ്തതിലും പലരും അമര്‍ഷം രേഖപ്പെടുത്തി. അഴിമതി ആരോപണത്തില്‍ മൗനത്തിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മിനെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പ്രതിഷേധിച്ചു.












Click it and Unblock the Notifications