Get Updates
Get notified of breaking news, exclusive insights, and must-see stories!

'മലക്കം മറിച്ചിലിന്റെ മാർക്സിയൻ മാതൃക';സീതാറാം യെച്ചൂരിയെ വിമർശിച്ച് കൊടിക്കുന്നിൽ

ദില്ലി; കെ റെയിൽ സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച നിലപാടിൽ പിണറായിയും സി പി എമ്മും രണ്ടുതട്ടിലാണോ എന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കണമെന്ന് എംപി കൊടിക്കുന്നിൽ സുരേഷ്. പിണറായിപ്പേടിയിൽ കെ- റെയിൽ സിൽവർലൈനിലെ നിലപാട് നാഴികയ്ക്ക് നാല്പതുവട്ടം മാറ്റുന്ന സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ സ്ഥാനം നിലനിർത്തിയതിനുള്ള നന്ദി പിണറായിയോട് പ്രകടിപ്പിക്കുകയാണ്.
ശമ്പളത്തിനും പെൻഷനും കടമെടുത്തുകൊണ്ട് മാത്രം ദിവസങ്ങൾ തള്ളിനീക്കുന്ന, സാമ്പത്തിക മാനേജ്‌മെന്റിൽ പരിപൂർണ്ണ പരാജയമായി സി പി എം കെ റെയിൽ സിൽവർലൈൻ പദ്ധതിയിലൂടെ കേരളത്തെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുകയാണ്. വരും നാളുകളിൽ രാഷ്ട്രീയ കേരളത്തിന്റെ അതിശക്തമായ പ്രഹരം സിൽവർ ലൈൻ വിഷയത്തിൽ ഏൽക്കാൻ പിണറായി സർക്കാർ തയ്യാറെടുക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

kodikunnil-suresh--1

പിണറായിപ്പേടിയിൽ കെ- റെയിൽ സിൽവർലൈനിലെ നിലപാട് നാഴികയ്ക്ക് നാല്പതുവട്ടം മാറ്റുന്ന സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ സ്ഥാനം നിലനിർത്തിയതിനുള്ള നന്ദി പിണറായിയോട് പ്രകടിപ്പിക്കുകയാണ്.

കണ്ണൂരിൽ ചേർന്ന 23-ാം പാർട്ടി കോൺഗ്രസ്‌, കെ റെയിൽ സിൽവർലൈൻ പദ്ധതിക്ക്‌ പച്ചക്കൊടി നൽകിയിട്ടില്ലെന്ന്‌ പറഞ്ഞുവെച്ച സീതാറാം യെച്ചൂരി പിണറായിയുടെ ഭീഷണിയിൽ ഭയന്ന് നിലപാട് മിന്നൽവേഗത്തിൽ മാറ്റിപ്പറഞ്ഞുകൊണ്ട് മലക്കം മറിച്ചിലിന്റെ മാർക്സിയൻ മാതൃകയായി എന്നും , കെ റെയിൽ സിൽവർലൈൻ പദ്ധതിയെ സംബന്ധിച്ച നിലപാടിൽ പിണറായിയും സി പി എമ്മും രണ്ടുതട്ടിലാണോ എന്ന് ജനസമക്ഷം സീതാറാം യെച്ചൂരി വ്യക്തമാക്കണം.

ശമ്പളത്തിനും പെൻഷനും കടമെടുത്തുകൊണ്ട് മാത്രം ദിവസങ്ങൾ തള്ളിനീക്കുന്ന, സാമ്പത്തിക മാനേജ്‌മെന്റിൽ പരിപൂർണ്ണ പരാജയമായി സി പി എം കെ റെയിൽ സിൽവർലൈൻ പദ്ധതിയിലൂടെ കേരളത്തെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുകയാണ്. വരും നാളുകളിൽ രാഷ്ട്രീയ കേരളത്തിന്റെ അതിശക്തമായ പ്രഹരം സിൽവർ ലൈൻ വിഷയത്തിൽ ഏൽക്കാൻ പിണറായി സർക്കാർ തയ്യാറെടുക്കണം, പോസ്റ്റിൽ പറഞ്ഞു.

സിപിഎം പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം സീതാറാം യെച്ചൂരി പറഞ്ഞത്. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+