യുഡിഎഫിനെ കുരുക്കിലാക്കി കൊടിക്കുന്നില്‍, തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരിൽ മുൻ മന്ത്രിമാരും

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: തോമസ് ചാണ്ടി വിവാദത്തില്‍ യുഡിഎഫിനെ കുരുക്കിലാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. തോമസ് ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചവരില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരും ഉണ്ടെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു. യുഡിഎഫ് മന്ത്രിമാര്‍ പരിവാര സമേതം പോയി തോമസ് ചാണ്ടിയുടെ ആതിഥേയം സ്വീകരിച്ചതിനെ താന്‍ പരസ്യമായി എതിര്‍ത്തിരുന്നു. എന്നാല്‍ തോമസ് ചാണ്ടിക്കെതിരെ താന്‍ പ്രതികരിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ് നേതാക്കളാരും തന്നെ ഉണ്ടായിരുന്നില്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. എംപിയായ തന്നെ തോമസ് ചാണ്ടിക്ക് വേണ്ടി യുഡിഎഫ് നേതൃത്വം അവഗണിച്ചുവെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു.

മേജർ രവി കൊടുംവിഷം!! ആർഎസ്എസ് സീക്രട്ട് ഗ്രൂപ്പിലെ ശബ്ദരേഖ.. കേരളത്തിൽ കലാപത്തിന് കോപ്പ് കൂട്ടുന്നു?

kodikkunnil

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുട്ടനാട് പാക്കേജിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിയത് തോമസ് ചാണ്ടിയുടെ ഹൗസ് ബോട്ടില്‍ വെച്ചായിരുന്നു. ആ ചര്‍ച്ചയില്‍ അന്നത്തെ കൃഷിമന്ത്രിയായ കെപി മോഹനനും മറ്റ് മന്ത്രിമാരും പങ്കെടുത്തിരുന്നുവെന്നും കൊടിക്കുന്നില്‍ വെളിപ്പെടുത്തി. അക്കാലത്ത് തോമസ് ചാണ്ടിയുടെ താറാവ് കറി കഴിക്കാന്‍ അന്നത്തെ പല നേതാക്കന്മാരും ഉണ്ടായിരുന്നുവെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. കായല്‍ കയ്യേറ്റ വിവാദത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം മുറവിളി ഉയര്‍ത്തുന്നതിനിടെയാണ് യുഡിഎഫിനെ പ്രതിരോധത്തിലാക്കി കൊടിക്കുന്നില്‍ സുരേഷിന്റെ ഈ വെളിപ്പെടുത്തല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kodikkunnil Suresh MP against ex UDF ministers in Thomas Chandy issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്