ദേശീയ ഗെയിംസില്‍ അഴിമതി നടക്കുന്നു: കോടിയേരി
തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കു ചുവടു പിടിച്ചാണ് ദേശീയ ഗെയിംസും നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ദേശീയ ഗെയിംസില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും കോടിയേരി ആരോപിച്ചു. ദേശീയ ഗെയിംസിനെ സ്വജനപക്ഷപാതത്തിനുള്ള വേദിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നത്.
കൂട്ടയോട്ടം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതികള്‍ പ്രകടമാണ്. ഇതാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ ദേശീയ ഗെയിംസിനോട് പ്രതിപക്ഷം സഹകരിക്കില്ല. കേരളത്തിന് അഭിമാനമാകേണ്ട ദേശീയ ഗെയിംസിനെ അഴിമതിയില്‍ മുക്കുന്നത് തടയണമെന്നും കോടിയേരി പറഞ്ഞു.

പൊതു പണം ഉപയോഗിച്ചുള്ള ദേശീയ ഗെയിംസിന്റെ ഓരോ നടപടിക്രമവും സുതാര്യമായിരിക്കണം. അഴിമതിയില്‍ മുങ്ങിയ കോമണ്‍വെല്‍ത്തിനെപ്പോലെ ദേശീയ ഗെയിംസ് മാറരുത്. ദേശീയ ഗെയിംസിനുവേണ്ടി 611 കോടി രൂപയാണ് സംസ്ഥാനം നീക്കിവച്ചത്. എന്നാല്‍ ലക്ഷ്യങ്ങളില്‍ നിന്ന് മാറിയുള്ള സാമ്പത്തിക ഇടപാടുകളാണ് നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
നേരത്തെ വി.എസ് അച്യുതാനന്ദനും ദേശീയ ഗെയിംസ് അഴിമതിക്കെതിരെ രംഗത്തുവന്നിരുന്നു. ദേശീയ ഗെയിംസിനെ അഴിമതിയുടെ കുംഭമേളയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിഎസ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണനും രംഗത്തു എത്തിയിരിക്കുന്നത്.












Click it and Unblock the Notifications