കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രേമചന്ദ്രനും ബിജെപിയും തമ്മിൽ രഹസ്യ ധാരണ? യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പ് ആര്‍എസ്പി സ്ഥാനാര്‍ത്ഥി, വിമർശനവുമായി കോടിയേരി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആർഎസ്പി നേതാവ് എൻകെ പ്രേമ ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയും എൻകെ പ്രേമചന്ദ്രനും രഹസ്യ ധാരണയുണ്ടാക്കിയെന്ന വിമർശനവുമായാണ് കോടിയേരി ബാലക‍ഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.

<strong>ഇടുക്കി പട്ടയമേള; പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പത്തുചെയിന്‍ മേഖലയിലും പട്ടയം..</strong>ഇടുക്കി പട്ടയമേള; പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പത്തുചെയിന്‍ മേഖലയിലും പട്ടയം..

ബിജെപിയുമായുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആര്‍എസ്പി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോടിയേരി ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പാണ് ആർഎസിപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

NK Premachandran and Kodiyeri Balakrishnan

യുഡിഎഫ് ഇതുവരെ എവിടേയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് ബിജെപിയും ആര്‍എസ്പിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് കോടിയേരി ആരോപിക്കുന്നത്. എന്നാൽ യുഡിഎഫുമായി ആലോചിച്ച് തന്നെയാണ് ആര്‍എസ്പി കൊല്ലത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥി. കോടിയേരി ബാലകൃഷ്ണന്‍ അതിനെ വളച്ചൊടിക്കേണ്ടതില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

English summary
Kodiyeri Balakrishnan against NK Premachandran and RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X