ശാഖകള്‍ കലാപത്തിന്റെ ഉറവിടങ്ങള്‍; ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കോടിയേരി

  • Posted By:
Subscribe to Oneindia Malayalam

തിരുവല്ല: ആര്‍ എസ് എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍ എസ് എസ് ശാഖകളാണെന്ന് അദ്ദേഹം ആരോപിച്ചു. പത്തനംതിട്ടയിലെ തിരുവല്ലയില്‍ സംസാരിക്കവെയാണ് ആര്‍എസ്എസ്സിനെയും ശാഖകളെയും കോടിയേരി കടന്നാക്രമിച്ചത്.

സച്ചിന്റെ പുതുവര്‍ഷാഘോഷം യുവരാജിനും അഗാര്‍ക്കറിനുമൊപ്പം

ആര്‍ എസ് എസിനെ നേരിടാന്‍ തയ്യാറെടുക്കണമെന്നും സി പി എം പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു. ആര്‍ എസ് എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയാല്‍ പോലീസ് സ്റ്റേഷന്‍ ബോംബ് എറിഞ്ഞു തകര്‍ക്കുകയാണ്. ഇത് കേരളത്തില്‍ അരാജകത്വവും കലാപവുമുണ്ടാക്കാനാണെന്നും കോടിയേരി വ്യക്തമാക്കി.

kodiyeri

ഈ നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ബഹുജന മുന്നേറ്റമുണ്ടാകണം. ഈ പോരാട്ടം ഏറ്റെടുക്കാന്‍ കേരളം തയാറെടുക്കണമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞദിവസം കൂത്തുപറമ്പില്‍ പോലീസ് സ്‌റ്റേഷനുനേരെ ബോംബേറുണ്ടായിരുന്നു. ആര്‍എസ്എസ്സുകാരെ അറസ്റ്റ് ചെയ്ത സ്‌റ്റേഷനുനേരെയാണ് ആക്രമണമുണ്ടായത്. കേരളത്തില്‍ ആറോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ വെട്ടേല്‍ക്കുകയുമുണ്ടായി. ഇതേതുടര്‍ന്നാണ് കോടിയേരിയുടെ പ്രസ്താവനയെന്നാണ് സൂചന.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Kodiyeri balakrishnan lashes out at RSS

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്