കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശങ്കര്‍ റൈയുടെ നിലപാട് പാര്‍ട്ടി വിരുദ്ധമല്ല, ശബരിമല പ്രചാരണ വിഷയമാകില്ലെന്നും കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ ഒന്നും മഞ്ചേശ്വരം മണ്ഡ‍ലത്തിലെ ഇടത് സ്ഥാനാര്‍ത്ഥ് ശങ്കര്‍ റൈ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമാകില്ല. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്ലെ ജനവിധിക്ക് സുപ്രീംകോടതി വിധി മാറ്റാന്‍ സാധിക്കുമോ. 5 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം അനുസരിച്ചാണോ സുപ്രീംകോടതി ശബരിമലവ സംബന്ധിച്ച പുന:പരിശോധനാ ഹര്‍ജി കേള്‍ക്കാന്‍ പോകുന്നത് എന്നും കോടിയേരി ചോദിച്ചു.

'കുമ്മനടിക്കാന്‍ കഴിയാത്തതിന്‍റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലതായി''കുമ്മനടിക്കാന്‍ കഴിയാത്തതിന്‍റെ നിരാശയാണ് കുമ്മനത്തിന്, ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലതായി'

അതേസമയം, ശങ്കര്‍ റൈയുടെ പ്രസ്താവന ഏറ്റപിടിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്ത് എത്തി. ശങ്കര്‍ റൈയുടെ പ്രസ്താവനയെപ്പറ്റി എന്താണ് സിപിഎമ്മിന്‍റെ അഭിപ്രായമെന്ന് ചോദിച്ച രമേശ് ചെന്നിത്തല സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും പ്രഖ്യാപിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന എറ്റ് പിടിച്ച് ബിജെപിയും പ്രചാരണം ശക്തമാക്കുകയാണ്. അതേസമയം, ആചാരമാണ് പ്രധാനം. പ്രസ്താവനയില്‍ തനിക്ക് ആശയക്കുഴപ്പം ഇല്ലെന്നാണ് ശങ്കര്‍ റൈ വ്യക്തമാക്കിയത്.

kodiyeri-balakrishnan

കഴിഞ്ഞ ദിവസം കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന സ്ഥാനാര്‍ത്ഥികളുടെ മുഖാമുഖത്തിലായിരുന്നു വിവാദത്തിന് ഇടയാക്കിയ ശങ്കര്‍ റൈയുടെ പ്രസ്താവന. വ്രതാനുഷ്ഠാനങ്ങള്‍ പാലിച്ച് യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം പക്ഷെ ആചാരങ്ങള്‍ തട്ടിക്കളയരുത്. അതിനെതിരായി എന്തെങ്കിലും ചെയ്ത് ശബരിമലയിൽ പ്രവേശിക്കരുത്. അങ്ങനെ തന്നെയാണ് എന്‍റെ പ്രസ്ഥാനത്തിന്‍റെയും അഭിപ്രായം. വിശ്വാസികളായവര്‍ക്ക് ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിച്ച് അവിടെ പോകാം. അത് പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ പോകുമോ? വിശ്വാസിയാണോ?; നിലപാട് പരസ്യമാക്കി സിപിഎം സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ശബരിമലയില്‍ പോകുമോ? വിശ്വാസിയാണോ?; നിലപാട് പരസ്യമാക്കി സിപിഎം സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍

English summary
kodiyeri balakrishnan on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X