വിഎസ്സിന്റെ ആരോപണം; കണക്കു കാണിക്കണമെന്ന് കോടിയേരി വെള്ളാപ്പള്ളിയോട്
തിരുവനന്തപുരം: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ. വിഎസ് കൃത്യമായ തെളിവുകളോടെയാണ് ആരോപണം ഉന്നയിച്ചതെന്നും വെള്ളാപ്പള്ളി കോഴക്കണക്ക് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 4 നാലുവര്‍ഷക്കാലത്തിനുള്ളില്‍ വെള്ളാപ്പള്ളി നൂറുകോടി രൂപ അനധികൃതമായി കൈക്കലാക്കിയെന്നായിരുന്നു വിഎസ്സിന്റെ ആരോപണം. എന്നാല്‍, ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നാണ് വെള്ളാപ്പള്ളിയും മകന്‍ തുഷാര്‍ വെളളാപ്പള്ളിയും നല്‍കിയ മറുപടി.

നിലവിലുള്ള സംവരണ വ്യവസ്ഥ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരെയും കോടിയേരി പ്രതികരിച്ചു. സംവരണം അട്ടിമറിക്കാനുള്ള ആര്‍.എസ്.എസിന്റെ് ഗൂഢാലോചനയാണ് ഗുജറാത്തിലെ പട്ടേല്‍ സംവരണ സമരത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എസ്.എന്‍.ഡി.പിയും മുസ്ലീം ലീഗും പ്രതികരിക്കുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.
സമ്പന്നരുടെ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള താത്പര്യം മൂലമാണ് എസ്.എന്‍.ഡി.പിയും മുസ്ലീം ലീഗും ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കും നിശ്ചിത ശതമാനം സംവരണം നല്‍കണമെന്നും സ്വകാര്യ മേഖലയിലും പട്ടികജാതി പട്ടിക വര്‍ഗ സംവരണം നടപ്പാക്കണമെന്നുമാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications