കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13 കോടി വെട്ടിച്ച കോടിയേരിയുടെ മകന്‍ ബിനീഷ് അല്ല, അത് ബിനോയ്... എല്ലാം പുറത്ത്

Google Oneindia Malayalam News

ദുബായ്/തിരുവനന്തപുരം: ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്ന ആരോപണം നേരിടുന്ന സിപിഎം നേതാവിന്റെ മകന്‍ ആരെന്ന കാര്യം പുറത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ആണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി.

കോടിയേരിയുടെ മകനും സിനിമ നടനും ആയ ബിനീഷ് കോടിയേരിയുടെ പേരായിരുന്നു ആദ്യം ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ അത് ബിനീഷ് അല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

കോടിയേരിയുടെ മറ്റൊരു മകന്‍ ആയ ബിനോയ് കോടിയേരിയാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാതിക്കാര്‍ സിപിഎം പോളിറ്റ് ബ്യൂറോയേയും ഈ വിഷയത്തില്‍ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

 ദുബായില്‍ വച്ച്

ദുബായില്‍ വച്ച്

ദുബായില്‍ നിന്ന് ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങി എന്നാണ് ആരോപണം. പ്രമുഖ സിപിഎം നേതാവിന്റെ മകനാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത് എന്നായിരുന്നു മനോരമയില്‍ വന്ന വാര്‍ത്ത.

 13 കോടി രൂപ

13 കോടി രൂപ

13 കോടി രൂപ തട്ടിയെടുത്ത് മുങ്ങി എന്നായിരുന്നു വാര്‍ത്ത. ഇത് സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ആണെന്ന് അപ്പോള്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

 ബിനീഷ് അല്ല

ബിനീഷ് അല്ല

കോടിയേരിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാം തന്നെ ചേര്‍ത്തുവയ്ക്കാറുള്ളത് ബിനീഷ് കോടിയേരിയുടെ പേരാണ്. ഇത്തവണയും തുടക്കത്തില്‍ ബിനീഷിന്റെ പേര് തന്നെയാണ് ഈ വിഷയത്തില്‍ ഉയര്‍ന്ന് കേട്ടത്. എന്നാല്‍ അത് ബിനീഷ് കോടിയേരി അല്ല.

ബിനോയ് കോടിയേരി

ബിനോയ് കോടിയേരി

ബിനോയ് കോടിയേരിയാണ് 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്ന വിവരം. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്തരം ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

 തട്ടിപ്പ് ഇങ്ങനെ

തട്ടിപ്പ് ഇങ്ങനെ

കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പ എടുത്ത് മുങ്ങുകയായിരുന്നു എന്നാണ് ആരോപണം. ഈ വിഷയം കമ്പനി അധികൃതര്‍ സിപിഎം പോളിറ്റ് ബ്യൂറോയെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇ സ്വദേശിയാണ് കമ്പനി ഉടമ. ജാസ് ടൂറിസം എന്നാണ് കമ്പനിയുടെ പേര്.

കാര്‍ വാങ്ങാന്‍ വേണ്ടിയും

കാര്‍ വാങ്ങാന്‍ വേണ്ടിയും

ഓഡി കാര്‍ വാങ്ങുന്നതിന് 3.13 ലക്ഷം ദിര്‍ഹവും ബിസിനസ് ആവശ്യങ്ങള്‍ക്കായി 45 ലക്ഷം ദിര്‍ഹവും കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് എടുത്തതിന് ശേഷം മുങ്ങി എന്നാണ് ആരോപണം. രണ്ട് വര്‍ഷം മുമ്പാണ് സംഭവം. 2016 ജൂണിന് മുമ്പായി പണം തിരിച്ചുനല്‍കും എന്ന് ബിനോയ് ഉറപ്പ് നല്‍കിയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

 തിരിച്ചടവ് നിന്നു

തിരിച്ചടവ് നിന്നു

കാറിന് വേണ്ടി ഏടുത്തിരുന്ന വായ്പയില്‍ കുറച്ച് പണം തിരിച്ചടച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ശേഷിക്കുന്ന പണവും ബാങ്ക് പലിശയും എല്ലാം ചേര്‍ത്താണ് 13 കോടിയുടെ കണക്ക് പുറത്ത് വന്നിട്ടുള്ളത്.

നിയമനടപടിയിലേക്ക്...

നിയമനടപടിയിലേക്ക്...

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ തുടങ്ങും എന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കമ്പനി അധികൃതര്‍ സിപിഎം പോളിറ്റ് ബ്യൂറോയെ സമീപിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Financial scam against Kodiyeri Balakrishnan's son in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X