Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ തടഞ്ഞാല്‍ ബിജെപി നേതാക്കള്‍ പുറത്തിറങ്ങില്ലെന്ന് കോടിയേരി

കോട്ടയം: പിണറായി വിജയനെ വഴിതടയുമെന്ന ആര്‍എസ്എസ് ഭീഷണിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായി വിജയനെ കേരളത്തില്‍ വഴി തടഞ്ഞാല്‍ ബിജെപിയുടെ കേരളത്തിലെ ഒരു നേതാവിനും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് കോടിയേരി പറഞ്ഞു.

കേന്ദ്രഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് സമാന്തര ഭരണം നടത്താന്‍ ബിജെപിയെ അനുവദിക്കില്ല. ആക്രമണങ്ങളും കുപ്രചരണങ്ങളും നടത്തി ഭരണത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നു. മുഖ്യ പ്രതിപക്ഷമാകാനുള്ള മത്സരമാണ് ഇവര്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചുവപ്പുസേനാ മാര്‍ച്ചില്‍ സല്യൂട്ട് സ്വീകരിച്ച് പൊതുസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

kodiyeri-balakrishnan

കൂടുതല്‍ ജനപക്ഷത്തു നിന്ന് നമ്മള്‍ പ്രവര്‍ത്തിക്കണം. വരള്‍ച്ചാ ദുരിതാശ്വാസം, സാന്ത്വന പരിപാലനം, പൊതു വിദ്യാഭ്യാസ സംരക്ഷണം, ജൈവകൃഷി എന്നീ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതരാകണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്നും കോടിയേരി പറഞ്ഞു.

കോടതിയില്‍ കയറി പള്‍സര്‍ സുനിയെ പിടിച്ച കാര്യത്തില്‍ അദ്ദേഹം സര്‍ക്കാരിനെ ന്യായീകരിച്ചു. പ്രതികള്‍ക്ക് ഒളിക്കാനുള്ള സ്ഥലമല്ല കോടതി. പ്രതിയെ പിടിക്കാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ അഭിഭാഷകരുടെ ശ്രമം നീതീകരിക്കാനാകില്ല. കൊടും കുറ്റവാളികളായ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച അഭിഭാഷകരെ തള്ളിപ്പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും തയാറായില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+