കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മിന്നലാക്രമണം; രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ നാട്ടില്‍ പട്ടിണിയെന്ന് കോടിയേരി

കഴിഞ്ഞ ആറുമാസത്തിനിടയില്‍ ബിജെപി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേര് ബാലകൃഷ്ണനും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ജനങ്ങള്‍ക്ക് നേരെയുള്ള മിന്നലാക്രമണമാണ് നോട്ട് നിരോധനമെന്ന് കോടിയേരി പറഞ്ഞു.

രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ നോട്ടുകള്‍ മാറി ലഭിക്കാത്തതിനാല്‍ നാട്ടില്‍ പട്ടിണിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസ് ഐസക്കും കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ബിജെപി

ബിജെപി

കഴിഞ്ഞ ആറുമാസത്തിനിടയില്‍ ബിജെപി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

 ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശിലെ എതിരാളികളെ നിശ്ചലരാക്കാനുള സങ്കുചിത നീക്കമാണെന്ന് ഇതെന്ന് സംശയിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.

തോമസ് ഐസക്ക്

തോമസ് ഐസക്ക്

നോട്ടുകള്‍ അസാധുവാക്കി മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തെ ഭ്രാന്തന്‍ നടപടി എന്നാണ് ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്.

 ഡിസംബര്‍ 30 വരെ

ഡിസംബര്‍ 30 വരെ

ഡിസംബര്‍ 30 വരെ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാനും അതിനുശേഷം ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും സാധാരണക്കാരാണ് ഇതുമൂലം വലയുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വിശദമാക്കിയിരുന്നു.

English summary
Kodiyeri Balakrishnan criticise Central Government and Prime Minister for note ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X