കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർ വിവാദത്തിൽ നാണം കെട്ട് സിപിഎം.. മിണ്ടാതെ പിണറായി വിജയൻ.. കോടിയേരിയെ അറിയില്ലെന്ന് കാരാട്ട് ഫൈസൽ

Google Oneindia Malayalam News

കോഴിക്കോട്: അമിത് ഷാ അടക്കമുള്ളവരെ ഇറക്കി കളിച്ചിട്ടും നാണക്കേട് മാത്രം ബാക്കിവെച്ചാണ് ബിജെപിയുടെ ജനരക്ഷാ യാത്ര അവസാനിച്ചത്. ശേഷം ഇടത് മുന്നണി ആരംഭിച്ച ജനജാഗ്രതാ യാത്രയും വാര്‍ത്തകളില്‍ നിറയുന്നത് വിവാദത്തിന്റെ പേരിലാണ്. സിപിഎമ്മിനെ ഇത്തവണ പെടുത്തിയിരിക്കുന്നത് ആഢംബര കാറാണ്. അതും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാര്‍. തോമസ് ചാണ്ടി വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാരും കാര്‍വിവാദത്തില്‍ കുടുങ്ങി സിപിഎമ്മും അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

നിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലിനിത്യാ മേനോൻ സിനിമാചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം.. അനങ്ങാതെ പോലീസ്.. കടുത്ത നടപടിക്ക് ജൂലി

ദുബായ് ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം.. ചോദ്യം ചെയ്തപ്പോൾ മുഴുവനും ഊരിയെറിഞ്ഞു.. ശിക്ഷ നീട്ടി!ദുബായ് ജയിലിൽ തടവുകാരിയുടെ അർദ്ധനഗ്ന നൃത്തം.. ചോദ്യം ചെയ്തപ്പോൾ മുഴുവനും ഊരിയെറിഞ്ഞു.. ശിക്ഷ നീട്ടി!

കാറിൽ കയറി നാണക്കേട്

കാറിൽ കയറി നാണക്കേട്

പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവതത്തില്‍ ലാളിത്യം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുകയും പ്രമേയങ്ങള്‍ പാസ്സാക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് കോടിയേരി ബാലകൃഷ്ണന്‍. ജനജാഗ്രതാ യാത്രയില്‍ കോടിയേരി ഉപയോഗിച്ചത് 40 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പര്‍ എന്ന ആഢംബര കാറിലാണ്.

ജനജാഗ്രതാ യാത്ര വിവാദത്തിൽ

ജനജാഗ്രതാ യാത്ര വിവാദത്തിൽ

ആഢംബര കാറാണ് എന്നത് മാത്രമല്ല വിഷയം. സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയായ കാരാട്ട് ഫൈസലിന്റെ കാറിലായിരുന്നു കോടിയേരിയുടെ ജനജാഗ്രതാ യാത്ര. ബിജെപിയും മുസ്ലീം ലീഗും ഈ വിഷയത്തില്‍ സിപിഎമ്മിന് എതിരെ രംഗത്ത് വന്നുകഴിഞ്ഞു.

ഉടമസ്ഥനാരെന്ന് അറിയില്ല

ഉടമസ്ഥനാരെന്ന് അറിയില്ല

എന്നാല്‍ കാര്‍ ആരുടേതാണ് എന്ന് നോക്കിയിട്ടില്ല കയറിയത് എന്നാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. വിവാദ വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്നും കോടിയേരി പ്രതികരിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

പാർട്ടിക്കാർ കൊടുത്ത പണി

പാർട്ടിക്കാർ കൊടുത്ത പണി

കൊടുവള്ളിയില്‍ സിപിഎമ്മിന് ഔദ്യോഗിക വാഹനമില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കാര്‍ തയ്യാറാക്കിയ കാറില്‍ സഞ്ചരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി എന്നും വിവാദം സംബന്ധിച്ച് ന്യായീകരിക്കുന്നുണ്ട്.

ഹവാല സംഘത്തിന്റെ സംവിധാനങ്ങൾ

ഹവാല സംഘത്തിന്റെ സംവിധാനങ്ങൾ

കൊടുവള്ളിയില്‍ കോടിയേരി ഉപയോഗിച്ചത് ഹവാല സംഘത്തിന്റെ സംവിധാനങ്ങളാണ് എന്ന് മുസ്ലീം ലീഗ് ആരോപിച്ചിരിക്കുന്നു. ഇത്തരമൊരു സഹായം സ്വീകരിച്ചത് എന്തിനാണ് എന്നും ആരാണ് യാത്രയുടെ സ്‌പോണ്‍സര്‍ എന്ന് വ്യക്തമാക്കണമെന്നും ലീഗ് സംസ്ഥാന സെക്രട്ടറി എംസി മായിന്‍ഹാജി ആവശ്യപ്പെട്ടു.

സുരേന്ദ്രന് മറുപടി

സുരേന്ദ്രന് മറുപടി

വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി കാരാട്ട് ഫൈസലും രംഗത്ത് വന്നിട്ടുണ്ട്. ആരെങ്കിലും ഛര്‍ദിച്ചത് വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുന്‍പ് കാര്യമെന്ത് എന്ന് അന്വേഷിക്കണമായിരുന്നു എന്നാണ് മറുപടി.

പ്രതിയല്ലെന്ന് ഫൈസൽ

പ്രതിയല്ലെന്ന് ഫൈസൽ

സ്വര്‍ണക്കടത്ത് കേസില്‍ താന്‍ പ്രതിയല്ലെന്നും തനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ലെന്നും കാരാട്ട് ഫൈസല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ കേസില്‍ ഇയാള്‍ ഏഴാം പ്രതിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോടിയേരിയെ അറിയില്ലെന്ന്

കോടിയേരിയെ അറിയില്ലെന്ന്

കോടിയേരി ബാലകൃഷ്ണനെ തനിക്ക് അറിയില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് വാഹനം നല്‍കിയതെന്നും കാരാട്ട് ഫൈസല്‍ പറയുന്നു. ഫൈസലിന്റെ വാഹനത്തില്‍ കോടിയേരി യാത്ര ചെയ്തതില്‍ തെറ്റില്ലെന്ന് പറഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്ത് വന്നിട്ടുണ്ട്.

പ്രതിരോധത്തിൽ ഇടതുപക്ഷം

പ്രതിരോധത്തിൽ ഇടതുപക്ഷം

കോടിയേരിയുടെ കാര്‍യാത്രാ വിവാദം ഇടതുമുന്നണിയുടെ ജനജാഗ്രതാ യാത്രയുടെ ശോഭ തന്നെ കെടുത്തിയിരിക്കുകയാണ്. സിപിഎം തൊഴിലാളി പാര്‍ട്ടിയില്‍ നിന്നും മുതലാളി പാര്‍ട്ടിയിലേക്ക് ചുവട് മാറ്റിയെന്ന വിമര്‍ശനത്തിന് കൂടി ആക്കം കൂട്ടിയിരിക്കുന്നു പുതിയ വിവാദം.

English summary
Pinarayi Vijayan keeps silence on Janajagratha Yathra Car controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X