കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ സാമ്പത്തിക തട്ടിപ്പ്; മകനെതിരെ കേസില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ! പാർട്ടി ഇടപെടില്ല...

ബിനോയ് കോടിയേരിക്കെതിരായി ഉയർന്നുവന്ന വിവാദം പാർട്ടി പ്രശ്നമല്ല. അതിനാൽ തന്നെ വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതുമില്ല.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ദുബായ് കമ്പനിയുടെ പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. തന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്ലെന്നും, കേസുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് മകൻ തന്നെ വ്യക്തമാക്കുമെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.

കണ്ണീർകടലായി മലബാർ എക്സ്പ്രസ്! വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...കണ്ണീർകടലായി മലബാർ എക്സ്പ്രസ്! വനിതാ ഡോക്ടർ ട്രെയിനിൽ നിന്ന് വീണുമരിച്ചു; അമ്മയെ കാണാതെ കരഞ്ഞുതളർന്ന് മൂന്നു കുട്ടികൾ...

അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...അച്ഛൻ വ്യാഴാഴ്ച ആശുപത്രി വിടുമെന്ന് വിനീത് ശ്രീനിവാസൻ; അലോപ്പതിയെ പരിഹസിച്ചതിന് ഓർമ്മപ്പെടുത്തലും...

ബിനോയ് കോടിയേരിക്കെതിരായി ഉയർന്നുവന്ന വിവാദം പാർട്ടി പ്രശ്നമല്ല. അതിനാൽ തന്നെ വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതുമില്ല. എന്തെങ്കിലും നിയമനടപടി ഉണ്ടാകുകയാണെങ്കിൽ അതിനു വിധേയനാകാൻ മകൻ തയ്യാറാണെന്നും, കാര്യങ്ങൾ മനസിലാക്കി വേണം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും കോടിയേരി പറഞ്ഞു.

binoykodiyeri

കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം. പണം തിരിച്ചടക്കാതെ മുങ്ങിയ ബിനോയ്ക്കെതിരെ കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം.. ശ്രീനിവാസന് പക്ഷാഘാതമോ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ എന്താണ് സംഭവിച്ചത്.. വന്‍ ആശയക്കുഴപ്പം..

സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. ഒന്നുകിൽ പണം തിരികെ നൽകണം, അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

English summary
kodiyeri's explanation on allegations against binoy kodiyeri.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X