ശ്രീലക്ഷ്മിയുടെ അമ്മയ്ക്ക് വഴിവിട്ട ബന്ധം? രാജേഷ് വന്നിട്ട് രണ്ടുമാസം, നാട്ടുകാര്‍ പറയുന്നത്

ശ്രീലക്ഷ്മിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കൊല്ലം: ബന്ധുവിന്റെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴ് വയസുകാരി ശ്രീലക്ഷ്മിയുടെ അമ്മയ്‌ക്കെതിരേ നാട്ടുകാര്‍ ഉന്നയിക്കുന്ന ആരോപണം ഗുരുതരമായത്. ഇവര്‍ക്കെതിരേ മോശം കഥകള്‍ പറയുന്ന നാട്ടുകാര്‍, ഇനി തിരിച്ചുവന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. മാതാവിനെയും ബന്ധുക്കളെയും നാട്ടുകാര്‍ ആട്ടിപ്പായിച്ച സംഭവം പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.

ഇവരുടെ വീട്ടില്‍ പതിവായി ആളുകള്‍ വരുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലക്ഷ്മിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ബന്ധു രാജേഷ് രണ്ട് മാസം മുമ്പാണ് ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വേറെയും പെണ്‍കുട്ടികള്‍ ഉണ്ട്

വേറെയും പെണ്‍കുട്ടികള്‍ ഉണ്ട്

അപ്പുറത്തും ഇപ്പുറത്തും വേറെയും പെണ്‍കുട്ടികള്‍ ഉണ്ടെന്നും ശ്രീലക്ഷ്മിയുടെ അമ്മയെ അധിക്ഷേപിച്ച് വിടുമ്പോള്‍ നാട്ടുകാര്‍ പറഞ്ഞു. അമ്മയോടൊപ്പം സഹോദരിയെയും ബന്ധുക്കളെയും നാട്ടുകാര്‍ ഭീഷണിപ്പെടുത്തി ഓടിച്ചു.

രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നു

രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നു

ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. നാട്ടുകാരുമായി സംസാരിച്ച് ഈ വിഷയത്തില്‍ പരിഹാരം കാണുമെന്നാണ് നേതാക്കള്‍ പറയുന്നത്.

മാതാവിന്റെ വഴിവിട്ട ജീവിതം

മാതാവിന്റെ വഴിവിട്ട ജീവിതം

കുട്ടിയുടെ മരത്തിന് കാരണം മാതാവിന്റെ വഴിവിട്ട ജീവിതമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദുര്‍നടപ്പുകാരിയെന്നാണ് നാട്ടുകാര്‍ ആക്ഷേപിക്കുന്നത്. തന്റെ തലയിലും കൈയിലും അടിച്ചെന്നും തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും മര്‍ദ്ദിച്ചെന്നും ശ്രീലക്ഷ്മിയുടെ അമ്മ പറയുന്നു. ഇറങ്ങിപ്പോണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീട് ആക്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

രാജേഷ് എത്തുന്നത്

രാജേഷ് എത്തുന്നത്

ശ്രീലക്ഷ്മിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാജേഷ് രണ്ടുമാസം മുമ്പാണ് ഇവരുടെ വീടുമായി ബന്ധം സ്ഥാപിച്ചതത്രെ. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം വീട്ടുകാര്‍ അറിഞ്ഞില്ലെന്നാണ് വിവരം. പിന്നീട് ശ്രീലക്ഷ്മിയുടെ മാതൃസഹോദരയെ വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു.

അടിയന്തരമായി അന്വേഷണം

അടിയന്തരമായി അന്വേഷണം

ശ്രീലക്ഷ്മിയുടെ അമ്മയെയും ബന്ധുക്കളെയും നാടുകടത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്താന്‍ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പോലീസിനോടും നാട്ടുകാരോടും വിശദീകരണം ആാരായുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പീഡനം മുമ്പും നടന്നു

പീഡനം മുമ്പും നടന്നു

അതേസമയം, കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമെന്നും നാട്ടുകാര്‍ പറയുന്നു. കുട്ടിയുടെ അമ്മയ്‌ക്കെതിരേയാണ് നാട്ടുകാരുടെ പുതിയ ആരോപണം. എല്ലാം അവര്‍ അറിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

കുട്ടിയുടെ കൊലപാതകത്തില്‍ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന ആരോപണമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. കുട്ടി മുമ്പും വീട്ടില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവത്രെ. എന്നാല്‍ ഇവര്‍ എല്ലാം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടുകാര്‍ക്കെതിരേ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തെത്തി.

 കുടുംബത്തെ നാടുകടത്തി

കുടുംബത്തെ നാടുകടത്തി

സംഭവം കൂടുതല്‍ വഷളാകുമെന്ന് മനസിലാക്കിയ പോലീസ് കുട്ടിയുടെ അമ്മയെയും കുടുംബത്തെയും വീട്ടില്‍ നിന്നു മാറ്റി. ഇവര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് ഇവരെ നാട്ടില്‍ നിന്നു മാറ്റിയത്.

മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചില്ല

മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചില്ല

കുട്ടിയുടെ മൃതദേഹം അമ്മയുടെ വീട്ടില്‍ സംസ്‌കരിക്കാനും നാട്ടുകാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് തൊട്ടടുത്ത അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. അമ്മയ്ക്ക് എല്ലാം അറിയാമെന്നാണ് നാട്ടുകാരുടെ ആരോപണം.

നാട്ടുകാര്‍ സദാചാര പോലീസോ?

നാട്ടുകാര്‍ സദാചാര പോലീസോ?

എന്നാല്‍ നാട്ടുകാര്‍ സദാചാര പോലീസ് ചമയുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോലും അമ്മയെ കാണിച്ചില്ലെന്നും പരാതി ഉയര്‍ന്നു. പോലീസ് നോക്കി നില്‍ക്കെയാണ് ഇവര്‍ക്കെതരേ നാട്ടുകാര്‍ ഒന്നടങ്കം തിരിഞ്ഞത്.

ട്യൂഷന് പോയ ശ്രീലക്ഷ്മി

ട്യൂഷന് പോയ ശ്രീലക്ഷ്മി

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുളത്തൂപുഴയില്‍ കാണാതായ ഏഴ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ട്യൂഷന്‍ ക്ലാസില്‍ പോയ ശ്രീലക്ഷ്മിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ റബ്ബര്‍ ഷെഡില്‍ കണ്ടെത്തിയത്. കുട്ടിയുടെ ബന്ധു രാജേഷ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് പിന്നീട് വ്യക്തമായ സൂചന ലഭിച്ചിരുന്നു.

സഹോദരീ ഭര്‍ത്താവ് രാജേഷ്

സഹോദരീ ഭര്‍ത്താവ് രാജേഷ്

ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷന് പോയത്. പിന്നീട് കാണാതാകുകയായിരുന്നു. രാജേഷിനെയാണ് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചത്. കുട്ടിയെ രാജേഷ് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

പോലീസില്‍ നല്‍കിയ പരാതി

പോലീസില്‍ നല്‍കിയ പരാതി

കുട്ടി ട്യൂഷന് വന്നിട്ടില്ലെന്ന വിവരം ലഭിച്ചപ്പോഴാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിനൊപ്പം രാജേഷിനെയും കാണാതായിരുന്നു. കുട്ടിയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കെയാണ് രാജേഷിനെ കുളത്തൂപുഴക്ക് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്.

ക്രൂരതകള്‍ ഇങ്ങനെ

ക്രൂരതകള്‍ ഇങ്ങനെ

ഏരൂര്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് അവിടെ പരിശോധിച്ചപ്പോള്‍ മൃതദേഹം കിട്ടി. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പ്രതി മൊഴി നല്‍കി. കൊലപാതകത്തിന് ശേഷവും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+