അനുമതിയില്ലാത്ത വെടിക്കെട്ട്... പിറകില്‍ പ്രമുഖ മന്ത്രി? എന്തിനാണീ കുരുതി?
കൊല്ലം: പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടത്തിയ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്ന് വ്യക്തമായി. ജില്ലാ കളക്ടര്‍ തന്നെ ഇക്കാര്യം വ്യക്തമാക്കി.
ജില്ലാ ഭരണകൂടം അനുമതി നല്‍കാതെ എങ്ങനെ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തി എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അനുമതിയില്ലാത്ത വെടിക്കെട്ടിന് എങ്ങനെ പോലീസ് സംരക്ഷണം ഒരുക്കി? മുഖ്യമന്ത്രി അടക്കമുള്ളവര്‍ വെടിക്കെട്ടിന് അനുമതി ലഭിയ്ക്കാനായി ശ്രമിച്ചു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ അത്തരം നീക്കങ്ങള്‍ തള്ളിക്കളയാനും കഴിയില്ല.

മത്സര കന്പം
സാധാരണ ഗതിയില്‍ മത്സര കമ്പമാണ് ഇവിടെ നടക്കാറുള്ളത്. രണ്ട് സെറ്റുകളായിട്ടായിരിയ്ക്കും വെടിക്കെട്ട് നടക്കുക. എന്നാല്‍ ഇത്തവണ അങ്ങനെയല്ല.

പരാതി
സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് വെടിക്കെട്ടിന് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലാ ഭരണകൂടം അനുമതി നിഷേധിയ്ക്കുകയും ചെയ്തിരുന്നു. മത്സര കന്പമാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി നിഷേധിച്ചത്.

ക്ഷേത്രാചാരം
ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കാന്‍ ക്ഷേത്ര കമ്മിറ്റിയും തയ്യാറായിരുന്നില്ല. ഇതോടെ ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് കാറ്റില്‍ പറത്തി.

രാഷ്ട്രീയ നേതൃത്വം
തിരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ അനുമതിയില്ലത്ത വെടിക്കെട്ടിന് അനൗദ്യോഗിക അനുമതി സംഘടിപ്പിച്ചു നല്‍കാന്‍ കൂട്ടുനിന്നു എന്നാണ് പരവൂരില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. അനുമതി ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്.

മന്ത്രി?
പ്രമുഖ മന്ത്രി തന്നെ വെടിക്കെട്ടിന്‍റെ അനുമതിയ്ക്കായി ശ്രമിച്ചിരുന്നു എന്നാണ് പരവൂരില്‍ നിന്നുള്ള റിപ്പോോര്‍ട്ടുകള്‍. മുഖ്യമന്ത്രിയ്ക്കെതതിരെ വരെ ചിലര്‍ ആക്ഷേപം ഉന്നയിച്ചു.

പോലീസുകാര്‍?
ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവില്‍ കാര്യങ്ങള്‍ കൃത്യമായി പറയുന്നുണ്ട്. ഉത്തരവ് ലംഘിയ്ക്കുന്നുണ്ടോ എന്ന കാര്യം പരിശോധിയ്ക്കാന്‍ പോലീസിനും തഹസില്‍ദാര്‍ക്കും നിര്‍ദ്ദേശവും ഉണ്ട്. എന്നാല്‍ എന്താണ് പുറ്റിങ്ങലില്‍ സംഭവിച്ചത്?

സുരക്ഷയൊരുക്കി
അനുമതിയില്ലാത്ത വെടിക്കെട്ടിന് പോലീസ് സുരക്ഷ ഒരുക്കുകയാണ് ചെയ്തത്. ഇതോടെ ഒരു പോലീസുകാരന് ജീവനും നഷ്ടപ്പെട്ടു.

പറഞ്ഞത് കേള്‍ക്കാതെ
പോലീസുകാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിയ്ക്കാതെ ആളുകള്‍ കന്പപ്പുരയ്ക്കടുത്തേയ്ക്ക് നീങ്ങിയതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതായി പറയുന്നത്.
ഇത്തവണ ഒരു സെറ്റ് വെടിക്കെട്ട് മാത്രമായിരുന്നു നടന്നത്.












Click it and Unblock the Notifications