കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്തും ആവര്‍ത്തിക്കപ്പെട്ടത് 'ദൃശ്യം'! മോഹന്‍ലാല്‍ ചിത്രം ഇത്രയ്ക്ക് തലവേദനയോ?

മദ്യപിച്ച് ലക്കുകെട്ട് വിളിച്ചുപറഞ്ഞതിലൂടെ ചുരുളഴിഞ്ഞ കൊല്ലം കൃഷ്ണകുമാര്‍ വധക്കേസിലും പ്രേരണയായത് 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം.

  • By Gowthamy
Google Oneindia Malayalam News

കൊല്ലം : മദ്യപിച്ച് ലക്കുകെട്ട് വിളിച്ചുപറഞ്ഞതിലൂടെ ചുരുളഴിഞ്ഞ കൊല്ലം കൃഷ്ണകുമാര്‍ വധക്കേസിലും പ്രേരണയായത് 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രം ദൃശ്യം. പ്രതി റോയി വര്‍ഗീസ് തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

മദ്യലഹരിയില്‍ സത്യം പുറത്ത്! രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലയില്‍ വഴിത്തിരിവ്, രക്ഷപ്പെട്ടത് പോലീസ്!മദ്യലഹരിയില്‍ സത്യം പുറത്ത്! രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലയില്‍ വഴിത്തിരിവ്, രക്ഷപ്പെട്ടത് പോലീസ്!

ചിത്രത്തില്‍ തെളിവു നശിപ്പിക്കാൗന്‍ മോഹന്‍ലാല്‍ കഥാപാത്രം സ്വീകരിച്ച അതേമാര്‍ഗം തന്നെയാണ് കൃഷ്ണകുമാര്‍ വധക്കേസിലും പ്രതികള്‍ സ്വീകരിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്.

 പ്രചോദനമാകും

പ്രചോദനമാകും

ദൃശ്യം ചിത്രം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ചിത്രം കൊലപാതകങ്ങള്‍ക്ക് പ്രേരണയാകുമെന്ന മുന്നറിയിപ്പുമായി അന്നത്തെ ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ തെളിവ് നശിപ്പിക്കാന്‍ മോഹന്‍ലാല്‍ സ്വീകരിച്ച മാര്‍ഗം കുറ്റവാളികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തെറ്റായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

 പ്രേരണയായി ദൃശ്യം

പ്രേരണയായി ദൃശ്യം

ചിത്രത്തിനു ശേഷം ഉണ്ടായ പല കേസുകളിലും അക്രമികള്‍ ചിത്രത്തെ മാതൃകയാക്കിയിരുന്നു. നിലമ്പൂര്‍ രാധ വധക്കേസ്, ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം, ബക്കളം മുണ്ടപ്രത്തെ പുതിയ പുരയില്‍ രജീഷ് വധക്കേസ്, ചിത്രത്തിന്റെ കന്നട പതിപ്പ് കണ്ട് കര്‍ണാടകയില്‍ കാമുകന്‍ കാമുകിയെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകള്‍ക്കാണ് ചിത്രം പ്രോത്സാഹനമായത്. ഇക്കാര്യം പ്രതികള്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്.

വിശദീകരണവുമായി സംവിധായകനും നടനും

വിശദീകരണവുമായി സംവിധായകനും നടനും

അതേസമയം നിരവധി കൊലയ്ക്ക് ചിത്രം പ്രേരണയായെന്ന വെളിപ്പെടുത്തലുണ്ടായതിനു പിന്നാലെ ചിത്രത്തെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ദൃശ്യം കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നുവെന്ന ആരോപണങ്ങളെ സംവിധായകനായ ജിത്തു ജോസഫും നടന്‍ മോഹന്‍ലാലും എതിര്‍ത്തിരുന്നു.

 കുറ്റസമ്മതം നടത്തി പ്രതി

കുറ്റസമ്മതം നടത്തി പ്രതി

കൊല്ലത്ത് കൃഷ്ണകുമാര്‍ വധക്കേസിലും ആവര്‍ത്തിക്കപ്പെട്ടത് ദൃശ്യം തന്നെയാണ്. കൃഷ്ണകുമാറിനെ കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കാന്‍ മൃതദേഹം ചിന്നക്കടയിലെ സെപ്‌റ്റിക് ടാങ്കില്‍ തള്ളുന്നതിന് പ്രേരണയായത് ദൃശ്യമാണെന്ന് പ്രതി റോയി മൊഴി നല്‍കി.

കാരണം വഴിവിട്ട ബന്ധം

കാരണം വഴിവിട്ട ബന്ധം

2014ലാണ് കൃഷ്ണകുമാറിനെ റോയിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃഷ്ണകുമാറിനൊപ്പം മദ്യപിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകികളില്‍ ഒരാളുടെ ഭാര്യയുമായി കൃഷ്ണകുമാറിനുണ്ടായിരുന്ന വഴിവിട്ട ബന്ധവും മറ്റൊരാളുടെ മകളെ നിരന്തരം ശല്യം ചെയ്തതും കൊലയ്ക്ക് കാരണമായി.

 ക്രിസ്മസ് രാത്രിയില്‍

ക്രിസ്മസ് രാത്രിയില്‍

കൃഷ്ണകുമാറിനെ വധിച്ച സംഘത്തിലെ ഒരാള്‍ ക്രിസ്മസ് രാത്രിയില്‍ മദ്യലഹരിയില്‍ നടത്തിയ വെളിപ്പെടുത്തലോടെയാണ് സംഭവം പുറത്തറിഞ്ഞത്. നിരവധി കേസുകളില്‍ പ്രതിയായ കൃഷ്ണകുമാറിനെ പോലീസ് കൊന്ന് കുഴിച്ചുമൂടിയെന്ന കൃഷ്ണകുമാറിന്റെ അമ്മയുടെ പാരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

English summary
kollam krishna kumar murder case drishyam movie model.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X