ഏഴു വയസ്സുകാരിയെ ചിറ്റപ്പന്‍ കൂട്ടിക്കൊണ്ടുപോയത് ഇതു പറഞ്ഞ്... മൃതദേഹത്തെ പോലും...
ബുധനാഴ്ച മുതലാണ് കുഞ്ഞിനെ കാണാതായത്
കൊല്ലം: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുളത്തുപുഴയിലാണ് എല്‍കെജി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സഹോദരീ ഭര്‍ത്താവായ രാജേഷിനെയാണ് പോലീസ് സംഭവവുമായി ബന്ധപ്പെട്ടു പിടികൂടിയത്.

എല്‍കെജി വിദ്യാര്‍ഥിനി
എല്‍കെജി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. വീടിന് അകലെയുള്ള റബര്‍ പുരയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാണാതായത് ബുധനാഴ്ച
ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതായത്. രാജേഷിനൊപ്പം പോയ ശേഷമാണെന്ന് കുട്ടിയെ കാണാതായതെന്നും വ്യക്തമായിരുന്നു.
തുടര്‍ന്ന് ഇയാളാണ് മൃതദേഹം റബര്‍ പുരയിലുള്ള കാര്യം വെളിപ്പടുത്തിയത്.

അമ്പലത്തില്‍ പോവാമെന്ന് പറഞ്ഞു
സ്‌കൂളില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞാണ് രാജേഷ് മുത്തശിയുടെ പക്കല്‍ നിന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇതിനിടെ അമ്പലത്തില്‍ പോവാമെന്ന് പറഞ്ഞ് കുട്ടിയെ ഇയാള്‍ വിജനമായ റബര്‍ പുരയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതി സമ്മതിച്ചു
കുട്ടിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് രാജേഷ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മൃതദേഹത്തെയും വെറുതെവിട്ടില്ല
കുട്ടി മരിച്ച ശേഷം മൃതദേഹത്തെയും താന്‍ വെറുതെ വിട്ടില്ലെന്നും രാജേഷ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

സംശയത്തിനു കാരണം
കുഞ്ഞ് സ്‌കൂളിലും ട്യൂഷന്‍ സെന്ററിലും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ അമ്മയും മറ്റു കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാജേഷിനെ ഫോണില്‍ വിളിച്ചപ്പോള്‍ അത് സ്വിച്ചോഫ് ആയ നിലയിലായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

പരാതി നല്‍കി
കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നു രാജേഷിനെയും കുട്ടിയെയും കാണാനില്ലെന്നു ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

അറസ്റ്റ് ചെയ്തു
ബുധനാഴ്ച രാത്രി രാജേഷിനെ അറസ്റ്റ് ചെയ്തതോടെയാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യം
കുഞ്ഞിനെ രാജേഷ് വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications