മെഡിസിറ്റി മാത്രമല്ല, മൂന്ന് ആശുപത്രികള്‍ കൂടി കുരുക്കില്‍!! കേസെടുത്തു!! ഗുരുതര അനാസ്ഥ....
മനുഷ്യാവകാശ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്
കൊല്ലം: അപകടം സംഭവിച്ചയാള്‍ക്കു ചികില്‍സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ചതുമായി ബന്ധപ്പെട്ടു കൊല്ലം മെഡിസിറ്റിയടക്കം നാലു ആശുപത്രികള്‍ക്കെതിരേ കേസെടുത്തു. മെഡി സിറ്റിയെക്കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ് എന്നീ ആശുപത്രികള്‍ക്കെതിരേയാണ് കേസ്. തമിഴ്‌നാട് സ്വദേശിയാണ് ഏഴു മണിക്കൂറോളം ചികില്‍സ കിട്ടാതെ കിടന്ന് ഒടുവില്‍ മരണത്തിനു കീഴടങ്ങിയത്. ശനിയാഴ്ച അര്‍ധരാത്രി നടന്ന അപകടത്തിലാണ് തമിഴ്‌നാട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റത്.

മനുഷ്യാവകാശ കമ്മീഷന്റെ കേസ്
അനാസ്ഥ മൂലം രോഗി മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനാണ് മെഡിസിറ്റിയടക്കം നാലു ആശുപത്രികള്‍ക്കെതിരേ കേസെടുത്തത്. മാധ്യമങ്ങള്‍ വഴി ഇതേക്കുറിച്ച് അറിഞ്ഞാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

പോലീസ് കേസ്
മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുന്നതിനു മുമ്പ് പോലീസ് മെഡിസിറ്റിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐജി മനോജ് എബ്രഹാമാണ് ആശുപത്രിക്കെതിരേ കേസെടുക്കാന്‍ കൊല്ലം കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കിയത്.

മരിച്ചത്
നാഗര്‍കോവില്‍ സ്വദേശിയായ മുരുകനാണ് (30) ആശുപത്രിയുടെ അനാസ്ഥ മൂലം മരണപ്പെട്ടത്. ആംബുലന്‍സില്‍ വച്ചു തന്നെയാണ് ഇയാള്‍ അന്ത്യശ്വാസം വലിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കൊല്ലം ചാത്തന്നൂരില്‍ വച്ചു മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.

ചികില്‍സ നിഷേധിക്കാന്‍ കാരണം
നാട്ടുകാരും വൊളന്റിയര്‍മാരും ചേര്‍ന്നാണ് മുരുകനെ കൊല്ലം മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കൂട്ടിരിക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് രോഗിയെ ആശുപത്രി അധികൃതര്‍ മടക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജും കൈവിട്ടു
വെന്റിലേറ്ററുള്ള ആംബുലന്‍സില്‍ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മൂന്നു മണിക്കൂറോളം ഇവിടെ കാത്തുനിന്നെങ്കിലും വെന്റിലേറ്റര്‍ ഇല്ലെന്നറിയിച്ച് അവരും ചികില്‍സ നിഷേധിച്ചു.

മറ്റ് ആശുപത്രികളും കൈവിട്ടു
കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും മുരുകനെ കൊണ്ടുപോയെങ്കിലും അവരും തഴയുകയായിരുന്നു. ഒപ്പം കൂട്ടിരിക്കാന്‍ ബന്ധുക്കളില്ലെന്ന കാരണം പറഞ്ഞാണ് ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചത്.

മരണം പുലര്‍ച്ചെ
പുലര്‍ച്ചെ ആറു മണിയോടെ മുരുകന്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് മുരുകനും സുഹൃത്തും കൊല്ലത്ത് എത്തിയതെന്നാണ് വിവരം.












Click it and Unblock the Notifications