കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ട് കോടി ചെലവില്‍ ഹോമം; 1500 പുരോഹിതന്മാര്‍!! നാനൂറോളം ലോഡ്ജുകള്‍, കാസര്‍ഗോഡ് നടക്കുന്നത്...

ഹോമത്തിനെത്തുന്ന പ്രത്യേക ക്ഷണിതാക്കള്‍ക്ക് വേണ്ടി പ്രദേശത്തെ ലോഡ്ജുകളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കൊല്ലൂര്‍, കുന്താപുരം, ഉഡുപ്പി എന്നിവിടങ്ങളിലെ 400 ഓളം ലോഡ്ജുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്.

  • By Ashif
Google Oneindia Malayalam News

കാസര്‍ഗോഡ്: അടുത്ത അഞ്ച് ദിവസം കാസര്‍ഗോഡ് നടക്കുന്നത് ആശ്ചര്യപ്പെടുത്തുന്ന ചില സംഭവങ്ങള്‍. എട്ട് കോടി രൂപ ചെലവിട്ട് വന്‍ ഹോമം നടക്കുന്നു. ഇതിന് വേണ്ടി സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും പുരോഹിതന്മാരെത്തുമെന്നാണ് വിവരം. ഇവര്‍ക്ക് താമസിക്കുന്നതിന് വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അയുധ ശതചണ്ഡികാഹോമത്തിന് വേണ്ടി വന്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കോയമ്പത്തൂര്‍കാരനായ വ്യവസായിയാണ് ഇത്രയും തുക ചെലവിട്ട് ഹോമം നടത്തുന്നതത്രെ. എന്നാല്‍ ഇതെല്ലാം ജയിലില്‍ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് ശശികലയ്ക്ക് വേണ്ടിയാണെന്ന് അഭ്യൂഹമുണ്ട്....

പെരിയസ്വാമി

പെരിയസ്വാമി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല ബെംഗളൂരു ജയിലില്‍ തടവിലാണ്. ഇവരുടെ നിര്‍ദേശ പ്രകാരമാണ് ഹോമം നടത്തുന്നതെന്നാണ് പ്രചാരണം. ഗള്‍ഫ് വ്യവസായിയായ കോയമ്പത്തൂര്‍ സ്വദേശി പെരിയസ്വാമിയാണ് എല്ലാം ഏര്‍പ്പാടാക്കിയിട്ടുള്ളത്.

വെള്ളിയാഴ്ച വരെ

വെള്ളിയാഴ്ച വരെ

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പെരിയനിലയില്‍ ഹോമം നടക്കുന്നത്. ഇതിന് വേണ്ടി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരെ പുരോഹിതന്മാരെത്തുന്നുണ്ട്. 1500 പേര്‍ ഹോമക്രിയകള്‍ക്ക് മാത്രമായി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

 ലോഡ്ജുകളെല്ലാം

ലോഡ്ജുകളെല്ലാം

ഹോമത്തിനെത്തുന്ന പ്രത്യേക ക്ഷണിതാക്കള്‍ക്ക് വേണ്ടി പ്രദേശത്തെ ലോഡ്ജുകളെല്ലാം ബുക്ക് ചെയ്തിട്ടുണ്ട്. കൊല്ലൂര്‍, കുന്താപുരം, ഉഡുപ്പി എന്നിവിടങ്ങളിലെ 400 ഓളം ലോഡ്ജുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സ്വര്‍ണവാള്‍

സ്വര്‍ണവാള്‍

തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രമുഖര്‍ കൊല്ലൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നതും വന്‍തുക ദേവിക്ക് സമര്‍പ്പിക്കുന്നതും മുമ്പും വാര്‍ത്തയായിരുന്നു. മുന്‍ മുഖ്യമന്ത്രി ജയലളിത തോഴി ശശികലയ്‌ക്കൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അന്ന് ദേവിക്ക് സ്വര്‍ണവാള്‍ സമര്‍പ്പിച്ചാണ് ജയലളിത മടങ്ങിയത്.

വ്യക്തത വന്നിട്ടില്ല

വ്യക്തത വന്നിട്ടില്ല

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറും മുകാംബിക ഭക്തനായിരുന്നു. അദ്ദേഹത്തിന് വേണ്ടിയും സമാനമായ രീതിയില്‍ സ്വര്‍ണവാള്‍ സമര്‍പ്പിച്ച ചരിത്രമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ശശികലയ്ക്ക് വേണ്ടിയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പ്രതിസന്ധി ഇങ്ങനെയും

പ്രതിസന്ധി ഇങ്ങനെയും

അതേസമയം, ക്രിസ്മസ് അവധിയായതിനാല്‍ നിരവധി ഭക്തര്‍ മുകാംബികയിലെത്തുന്ന സമയമാണിത്. ഇവര്‍ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നതാണ് യാഗവുമായി ബന്ധപ്പെട്ട സജീകരണങ്ങള്‍. ലോഡ്ജുകള്‍ ബുക്ക് ചെയ്യാന്‍ കിട്ടാത്ത അവസ്ഥയാണുള്ളത്.

English summary
Huge Yagam for VK Sasikala at Kollur Mookambika Temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X