'നൃത്ത വിവാദത്തിന് കാരണം ക്ഷേത്ര ഭരണസമിതിയുടെ ജാഗ്രത കുറവ്, പരിശോധന നടത്തണമായിരുന്നു' - സിപിഐ
തൃശ്ശൂർ: കൂടൽമാണിക്യ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളിൽ പ്രതികരണവുമായി സിപിഐ. ക്ഷേത്രത്തിന് എതിരെ ഉയർന്നു വന്ന വിവാദങ്ങൾക്ക് കാരണം ക്ഷേത്ര ഭരണ സമിതിയാണ്.
നിബന്ധനകൾ പാലിച്ച് മാത്രം പരിപാടി അവതരിപ്പിക്കാൻ അപേക്ഷകൾ ക്ഷണിക്കണം ആയിരുന്നു. ഇതിന് ശേഷം ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മ പരിശോധന നടത്താമായിരുന്നു എന്നും സിപിഐ ഇരിഞ്ഞാലക്കുട മണ്ഡലം സെക്രട്ടറി പി മണി വ്യക്തമാക്കി.
ക്ഷേത്ര ഭരണ സമിതിയുടെ ജാഗ്രത കുറവാണിത്. പ്രോഗ്രാം കമ്മറ്റിയും ക്ഷേത്ര ഭരണ സമിതിയും ഇക്കാര്യങ്ങൾ നിസാര വൽക്കരിച്ചു. ഇതാണ് ക്ഷേത്രത്തിന് എതിരെ വിവാദങ്ങൾ ഉണ്ടാകാൻ പ്രധാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രാങ്കണത്തിലെ മതിൽക്കെട്ടിന് ഉള്ളിൽ നടക്കുന്ന കലാ പരിപാടികളിൽ അഹിന്ദുക്കളായ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നു. ഇത് ദുരാചാരമാണ്. ദേവസ്വം ബോർഡും തന്ത്രിയും സമൂഹവും തിരിച്ചറിഞ്ഞ് മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചു. ഇവിടുള്ള കലാകാരന്മാരെ മതങ്ങള്‍ക്കതീതമായി കാണാനും കലാ അവതരണം നടത്താനും സാധിക്കുന്ന വിധത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ തന്ത്രി കുടുംബത്തിലെ അംഗങ്ങളും നടപടി സ്വീകരിക്കേണ്ടതുണ്ട്.

ആരാധനാലായങ്ങള്‍ ഏത് മതത്തിന്റെ ആയാലും ആരാധിക്കാനും കലാവതരണം നടത്താനും മതഭേദം നോക്കാതെ കലാകാരന്മാരെ അനുവദിക്കാന്‍ കഴിയണം. ഇതിന് വേണ്ട രീതിയിലുളള നിയമ നിര്‍മ്മാണം കൊണ്ടു വരാൻ സര്‍ക്കാര്‍ തയ്യാറായി മുന്നോട്ട് വരണമെന്നും സിപിഐ വ്യക്തമാക്കി. അതേസമയം, മൻസിയയുടെ നൃത്ത വിലക്കിൽ നിലപാട് വ്യക്തമാക്കി വി എച്ച് പി രംഗത്ത് എത്തിയിരുന്നു.

ക്ഷേത്രത്തിൽ മൻസിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്ര ആചാര പ്രകാരം അഹിന്ദുക്കൾക്ക് കൂടൽ മാണിക്യ ക്ഷേത്രത്തിന് ഉളളിൽ കയറാനാൻ സാധിക്കില്ല. ക്ഷേത്ര ആചാരത്തെ കുറിച്ച് വ്യക്തമായി ഭരണസമിതിയ്ക്ക് അറിയാവുന്നതാണ്.

എന്നാൽ, സമുദായങ്ങൾ തമ്മിൽ പരസ്പരം ഭിന്നിപ്പ് സൃഷ്ടിക്കാൻ വേണ്ടി ആയിരുന്നു നൃത്തം അവതരിപ്പിക്കാൻ മൻസിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി വ്യക്തമാക്കുകയായിരുന്നു. കേരളത്തിൽ മത പരിവർത്തനം നിരോധിക്കാൻ കേരള സർക്കാർ നിയമ കൊണ്ടു വരണം. വി എച്ച് പി രാജ്യാന്തര സെക്രട്ടറി ജനറൽ മിലിന്ദ് എസ് പരാന്തേയാണ് ഇക്കാര്യം ആവിശ്യപ്പെട്ടത്. ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രത്തിലായിരുന്നു മൻസിയയ്ക്ക് നൃത്ത വിലക്കിൽ ഏർപ്പെടുത്തിയത്.

ഈ വിഷയത്തിലായിരുന്നു വിഎച്ച്പിയുടെ പ്രതികരണം. എന്നാൽ, വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ നർത്തകി വി പി മൻസിയക്ക് പിന്തുണ പ്രഖ്യാപിച്ച് വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത് എത്തിയിരുന്നു. വി എച്ച് സംസ്ഥാന പ്രസിഡന്റ് വി ജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനും വിലക്കിന് എതിരെ പ്രസ്താവന പുറത്ത് വിടുകയായിരുന്നു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നർത്തകിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രസ്താവന. ഇടത് സർക്കാരിന്റെ നേതൃത്വത്തിൽ വരുന്ന ദേവസ്വം ബോർഡ് ആണ് നൃത്തക മൻസിയയുടെ പരിപാടിയെ വിലക്കിയത്. ഇത്തരം തീരുമാനങ്ങൾ കലാ സംസ്കാരത്തിന് എതിരാണ്. കലൂർ പാവക്കുളം ശിവ ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിൽ ഉളളതാണ്. ഇവിടെ മൻസിയയ്ക്ക് സ്വീകരണം നൽകും.

നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചതായി വിഎച്ച്പി വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ വി എച്ച് പിയ്ക്ക് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും മൻസിയക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം ഒരുക്കും. വിലക്കിയ ദേവസ്വം ബോർഡിന്റെ ഈ നടപടി ദുരൂഹ ആണെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, അഹിന്ദു ആയ കാരണത്താൽ ആയിരുന്നു കൂടല്‍ മാണിക്യം ക്ഷേത്രത്തിൽ മൻസിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മൻസിയുടെ നൃത്ത പരിപാടി മുൻകൂട്ടി നിഞ്ചയിച്ചതായിരുന്നു. ഏപ്രില്‍ 21 വ്യാഴാഴ്ച ആയിരുന്നു പരിപാടി.

ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു ക്ഷണം കിട്ടിയത്. ഉത്സവം കണക്കിലാക്കി പുറത്തിറക്കിയ കലാപരിപാടികളുടെ നോട്ടീസിലും മാൻസിയയുടെ പേര് ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു വിലക്ക് എത്തിയത്. ക്ഷേത്ര ഭാരവാഹികളില്‍ തന്നെ നേരിട്ട് വിളിച്ച് പരിപാടി റദ്ദാക്കിയതായി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം താൻ മതം മാറിയോ എന്ന ചോദ്യം ഭാരവാഹികൾ ചോദിച്ചു എന്നും മന്‍സിയ വ്യക്തമാക്കുന്നു. ഇതേ കാരണത്താൽ ഗുരുവായൂരിലും തന്റെ അവസരം നഷ്ടം ആയി എന്നും മാൻസിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കലകളും കലാകാരരും മതവും ജാതിയുമായി കെട്ടി മറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിന് നിഷിദ്ധ മാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആകുകയാണ്. കാലം ഇനിയും മാറിയില്ല... എന്ന് മാത്രം അല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോകുന്നത് എന്ന് മാൻസിയ വ്യക്തമാക്കിയിരുന്നു.
മന്‍സിയയുടെ ഫേസ്ബുക്ക് പോസ്റ്റിനറെ പൂര്‍ണരൂപം ഇങ്ങനെ ; -
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു.

അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു.

കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു. #മതേതര കേരളം 😄 Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..'
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications