കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോയി മുറിയില്‍ എത്തിയപ്പോള്‍ കള്ള ഉറക്കം നടിച്ച് ജോളി; റോയിയെ ഇല്ലാതാക്കിയത് വമ്പന്‍ പ്ലാനിലൂടെ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സിനിമയെ വെല്ലുന്ന സസ്പെന്‍സ് നിറഞ്ഞ കൂടത്തായി കൂട്ടകൊലപാതക കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. റോയ് തോമസ് വധക്കേസില്‍ ജോളി അടക്കം നാല് പ്രതികള്‍ക്കെതിരായാണ് 1800 പേജോളം വരുന്ന കുറ്റപത്രം സംഘം തയ്യാറാക്കിയത്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ, വഞ്ചന, തെളിവുനശിപ്പിക്കല്‍ തുടങ്ങി 10 കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്.

ഭര്‍ത്താവായ റോയ് തോമസിനെ ജോളി തനിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. റോയിയെ കൊലപ്പെടുത്താന്‍ ജോളി തുടക്കം മുതല്‍ തന്നെ ഏറെ മുന്നൊരുക്കം നടത്തിയിരുന്നതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്

സ്ഥിരം മദ്യപാനി

സ്ഥിരം മദ്യപാനി

സ്ഥിരം മദ്യപാനിയായിരുന്ന റോയ് തോമസിനെ തന്‍റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കിയേ മതിയാവൂ എന്ന ചിന്തയിലായിരുന്നു ജോളി. ജോലിയ്ക്ക് പോകാന്‍ കൂട്ടാക്കാതെ മദ്യപിക്കുന്ന റോയിയുമായി ജോളി വഴക്ക് കൂടാറുള്ളതും പതിവായിരുന്നു. ജോളിയുമായുള്ള പിണക്കം ഒഴിവാക്കാന്‍ റോയി ആഭിചാരക്രിയകള്‍ നടത്താനൊരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

ആഭിചാരക്രിയ നടത്താന്‍ റോയി

ആഭിചാരക്രിയ നടത്താന്‍ റോയി

ജോളി താനുമായി നിരന്തരം വഴക്ക് കൂടാറുണ്ടെന്നും ഇത് ഒഴിവാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ആഭിചാര കര്‍മ്മത്തിനായി റോയി പലരേയും ബന്ധപ്പെട്ടിരുന്നുവത്രേ. എന്നാല്‍ ഇവര്‍ ഇതില്‍ നിന്ന് റോയിയെ പിന്തിരിപ്പിച്ചതോടെ റോയി ചില ജ്യോത്സ്യന്‍മാരേയും സമീപിച്ചു.

ഒരുക്കിയത് വമ്പന്‍ പ്ലാന്‍

ഒരുക്കിയത് വമ്പന്‍ പ്ലാന്‍

ഇതോടെയാണ് ജോളി എളുപ്പം റോയിയെ വകവരുത്തണമെന്ന് ഉറപ്പിച്ചത്. വൈകീട്ട് റോയി വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിക്കില്ലേങ്കിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ് വെള്ളത്തിലും കഴിക്കാനിരുന്ന കടലക്കറിയിലും ജോളി സയനൈഡ് കലര്‍ത്തി.

ഉറക്കി കിടത്തി

ഉറക്കി കിടത്തി

മക്കള്‍ ഇത് കഴിക്കുന്നത് ഒഴിവാക്കാനായി അവരെ മുകളില്‍ ഉറക്കി കിടത്തി. റോയി എത്തി മക്കളെ കാണാന്‍ മുകളിലേക്ക് പോയിരുന്നു. ഈ സമയം ജോളിയും മക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്നു. ഇതോടെ റോയി താഴെയെത്തി ഭക്ഷണം കഴിച്ചു. പിന്നീട് ബാത്ത്റൂമില്‍ കുഴഞ്ഞ് വീണു.

കുട്ടികള്‍ അറിഞ്ഞത്

കുട്ടികള്‍ അറിഞ്ഞത്

ഇതിനിടയില്‍ ജോളി റോയ് കഴിച്ച പാത്രങ്ങളും മറ്റ് കഴുകിവെച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് റോയി മരിച്ചതെന്നായിരുന്നു ജോളി എല്ലാവരേയും വിളിച്ച് പറഞ്ഞത്. പിന്നേറ്റ് രാവിലെ വീട്ട് മുറ്റത്ത് പന്തലിടുമ്പോള്‍ മാത്രമാണ് കുട്ടികള്‍ പോലും അച്ഛന്‍ മരിച്ച കാര്യം അറിഞ്ഞത്.

ഒറ്റക്കള്ളത്തില്‍ നിന്ന്

ഒറ്റക്കള്ളത്തില്‍ നിന്ന്

സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറായിരുന്നു ജോളിയുടെ കൊലപാതക പരമ്പരയെന്ന് അന്വേഷണ സംഘം ആവര്‍ത്തിക്കുന്നു. ജോളിയുടെ ഒരൊറ്റ കള്ളമാണ് മുഴുവന്‍ കൊലയിലും കലാശിച്ചത്. താന്‍ എംകോം ബിരുദധാരിയാണെന്നായിരുന്നു റോയിയുടെ അമ്മ അന്നമ്മയോട് ജോളി പറഞ്ഞിരുന്നത്. എന്നാല്‍ പ്രീഡിഗ്രി മാത്രമായിരുന്നു ജോളിയുടെ യോഗ്യത.

നിരന്തര സമ്മര്‍ദ്ദം

നിരന്തര സമ്മര്‍ദ്ദം

ഇതോടെ ജോലി നേടണമെന്ന് അന്നമ്മ നിരന്തനം ജോളിയോട് ആവശ്യപ്പെട്ടു അന്നമ്മയുടെ കണ്ണില്‍ നിന്നും രക്ഷപ്പെടാനായി നെറ്റ് കോച്ചിങ്ങിന്നും മറ്റ് ക്ലാസുകള്‍ക്കും ജോളി പോയ്ക്കോണ്ടേയിരുന്നു. അന്നമ്മയെ കബളിപ്പിക്കാനാണ് ജോളി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയത്.

വ്യാജ കാര്‍ഡ്

വ്യാജ കാര്‍ഡ്

ഇതിനിടെ ജോലി കിട്ടിയെന്ന് കാണിച്ച് പാലായിലേക്കും മറ്റും നിരന്തരം ജോളി യാത്ര ചെയ്തിരുന്നു. ജോലി ലഭിച്ചെന്ന് സ്ഥാപിക്കാനായി എന്‍ഐടിയുടെ പേരില്‍ വ്യാജ ഐഡി കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. ഇതെല്ലാം പൊളിയുമെന്ന് വന്നതോടെയാണ് അന്നമ്മയെ ജോളി വകവരുത്തിയത്.

മൂന്ന് പേരെ കൂടി വകവരുത്തുമെന്ന്

മൂന്ന് പേരെ കൂടി വകവരുത്തുമെന്ന്

അതേസമയം റോയ് കൊലക്കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജിവിന് പങ്കില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ മറ്റ് വധക്കേസുകളില്‍ പങ്കുണ്ടോയെന്ന് പറയാമാകില്ലെന്നും എസ്പി കെ ജി സൈമണ്‍ പറഞ്ഞു. പിടികിട്ടിയില്ലായിുന്നുവെങ്കില്‍ ജോളി മൂന്ന് പേരെ കൂടി കൊല്ലുമായിരുന്നുവെന്നും എസ് പി വെളിപ്പെടുത്തി.

English summary
Koodathai murder case; this is how Jolly did the crime
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X