• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു; ജോളിയുടെ മൊഴിയില്‍ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ് അന്വേഷണ സംഘം.
ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും പൊന്നാമ്മറ്റം വീട്ടിലെത്തി തിരച്ചില്‍ നടത്തുമെന്നും സൂചനയുണ്ട്. പ്രതികളെ എത്തിക്കാതെ പോലീസ് മാത്രമായിരിക്കും ഈ തിരച്ചില്‍ നടത്തുക.

കേസിലെ മുഖ്യപ്രതിയായ ജോളി നല്‍കിയ മൊഴികളെല്ലാം വാസ്തവമാണോ എന്ന് അറിയാനാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഇപ്പോഴത്തെ ശ്രമം. ജോളിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൊലപാതക പരമ്പരയെക്കുറിച്ച് നിര്‍ണ്ണായകമായ പലമൊഴികളും ജോളിയില്‍ നിന്ന് ശേഖരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

അന്നമ്മ വധം

അന്നമ്മ വധം

കൊലപാതക പരമ്പരയില്‍ ആദ്യം നടത്തിയ കൃത്യമായ അന്നമ്മ വധത്തെക്കുറിച്ചുള്ള നിര്‍ണ്ണായക മൊഴിയാണ് ജോളിയില്‍ നിന്നും പോലീസിന് കഴിഞ്ഞ ദിവസം ശേഖരിക്കാന്‍ കഴിഞ്ഞത്. അന്നമ്മയുടേത് കൊലപാതകമായിരുന്നെന്ന് ആദ്യ ഭര്‍ത്താവ് റോയിക്ക് അറിയാമായിരുന്നെന്നാണ് ചോദ്യം ചെയ്യലിനിടെ ജോളി പോലീസിനോട് വ്യക്തമാക്കിയത്.

2002 സെപ്റ്റംബര്‍ 2

2002 സെപ്റ്റംബര്‍ 2

2002 സെപ്റ്റംബര്‍ 2 നാണ് അന്നമ്മ കൊല്ലപ്പെടുന്നത്. പൊന്നാമറ്റം കുടുംബത്തിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് അന്നമ്മായിരുന്നു. ഇവര്‍ കൊല്ലപ്പെട്ടാല്‍ വീടിന്‍റെ മേല്‍നോട്ടവും സാമ്പത്തിക ചുമതലയും നേടിയെടുക്കാന്‍ തനിക്ക് സ്വന്തമാവുമെന്ന് ജോളി കരുതി. ഇതാണ് ആദ്യം കൃത്യത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

ആട്ടിന്‍സൂപ്പില്‍

ആട്ടിന്‍സൂപ്പില്‍

ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തിയായിരുന്നു അന്നമ്മയെ കൊന്നത്. കീടനാശിനിയായിരുന്നു കൊല്ലാന്‍ ഉപയോഗിച്ച വിഷം. ആട്ടിന്‍ സൂപ്പ് കഴിച്ചയുടനെ അന്നമ്മ കുഴഞ്ഞ് വീഴുകയായിരുന്നു. മുമ്പൊരിക്കലും ഇതുപോലെ ആട്ടിന്‍സൂപ്പ് കഴിച്ച് അന്നമ്മയ്ക്ക് ദേഹാസ്വാസ്ഥം അനുഭവപ്പെട്ടിരുന്നു.

അധികാരം

അധികാരം

പൊന്നാമ്മറ്റം തറവാടിന്‍റെ അധികാരം പിടിച്ചെടുക്കുക എന്നതിനോടൊപ്പം അന്നമ്മയോടുണ്ടായിരുന്ന പകയും കൊലപാതകത്തിന് കാരണമായെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അന്നമ്മയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നെന്നും ഇത് അന്നമ്മ തിരികെ ചോദിച്ചതിലുള്ള വിദ്വേഷം തനിക്കുണ്ടായിരുന്നെന്നും ജോളി വ്യക്തമാക്കിയിട്ടുണ്ട്.

2016 ജനുവരി 11

2016 ജനുവരി 11

2016 ജനുവരി 11 നായിരുന്നു സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്‍റെ കല്യാണത്തിന് പോയി താമരശേരിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിലിയുടെ മരണം. കല്യാണ വീട്ടില്‍ വെച്ചായിരുന്നു സിലിക്ക് സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. ഇതില്‍ കാര്യമായ ശാരീരിക പ്രശ്നങ്ങളോ ക്ഷീണമോ സിലി പ്രകടിപ്പിച്ചിരുന്നില്ല.

മടിയിലേക്ക്

മടിയിലേക്ക്

വൈകീട് അഞ്ചോടെ ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാന്‍ സിലിക്കും മക്കള്‍ക്കുമൊപ്പം ജോളിയും ആശുപത്രിയിലേക്ക് പോയി. മരണം ഉറപ്പിക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഷാജു ഡോക്ടറുടെ റൂമില്‍ കയറിയപ്പോള്‍ സിലിയും ജോളിയും വരാന്തയില്‍ ഇരുന്നു. ഈ സമയത്തായിരുന്നു സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞ് വീഴുന്നത്

സയനൈഡ്

സയനൈഡ്

കുഴഞ്ഞുവീണ് സിലിക്ക് ജോളി കയ്യില്‍ കരുതിയ വെള്ളം നല്‍കി. ഈ വെള്ളത്തിലും സയനൈഡ് കലര്‍ത്തിയിരുന്നു. വായില്‍നിന്നു നുരയും പതയും വന്ന സിലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. സിലിയുടേത് കൊലപാതകമായിരുന്നെന്ന് ഷാജുവിന് അറിയാമായിരുന്നെന്ന് ജോളി നേരത്തെ മൊഴിനല്‍കിയിരുന്നു.

വെളിപ്പെടുത്തല്‍ വ്യാജം

വെളിപ്പെടുത്തല്‍ വ്യാജം

എന്നാല്‍ സിലിയുടെ മരണത്തേക്കുറിച്ച് ജോളി തനിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വ്യാജമാണെന്നായിരുന്നു ഷാജുവിന്‍റെ അവകാശവാദം. സിലി മരിക്കുന്നതിന് മുമ്പ് താനുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നു. സിലിയുടെ മരണം കഴിഞ്ഞ രണ്ട് മാസം തികയുന്നതിന് മുന്നേയായിരുന്നു ജോളി വിവാഹക്കാര്യം പറയുന്നതെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു.

വിദഗ്ധ സംഘം എത്തും

വിദഗ്ധ സംഘം എത്തും

അതേസമയം, പ്രതികളെ ചോദ്യം ചെയ്യാന്‍ എസ്പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ഇന്നെത്തുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണിത്. ഇവരുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമാകും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

സിലിയെ കൊല്ലാന്‍

സിലിയെ കൊല്ലാന്‍

ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെ കൊല്ലാന്‍ മൂന്ന് തവണ ശ്രമിച്ചെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ പ്രാവശ്യം രണ്ട് തവണ സയനൈഡ് നല്‍കിയാണ് കൊന്നതെന്നും ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നിരുന്നെന്നും ചോദ്യം ചെയ്യലില്‍ ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

 ജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റ ജോളി സൈക്കോ അല്ല, അതീവ ബുദ്ധിമതി, ജോളിയെ പൂട്ടാൻ എസ്പി ദിവ്യ എസ് ഗോപിനാഥിനെ ഇറക്കി ബെഹ്റ

 മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് 2019; മോദിയും രാഹുലും ഇന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും! മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് 2019; മോദിയും രാഹുലും ഇന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും!

English summary
koodathai murder: Roy knew about annammas murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X