കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും മിണ്ടാതെ ഷാജു....കലിപ്പ് മോഡില്‍ സക്കറിയ, ജോളിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല, കാരണം ഇതാണ്

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലക്കേസില്‍ പ്രതികളെ വെച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ജോളിയെയും മറ്റ് വളഞ്ഞ് കൂടിയ ജനക്കൂട്ടം നില്‍ക്കുന്നതിനിടയില്‍ കൂടിയാണ് അന്വേഷണം സംഘം പുറത്തിറക്കിയത്. അതേസമയം കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ഷാജുവിന്റെ മൗനമാണ് അമ്പരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഷാജു പിന്നെ വാ തുറന്നിട്ടില്ല.

അതേസമയം കേസില്‍ ഇവരെ മാപ്പുസാക്ഷിയാക്കാന്‍ ശ്രമിക്കുന്നതായി സൂചന ലഭിച്ചിരുന്നു. പക്ഷേ അക്കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ല. ജോളി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനിയുടെയും സയനൈഡിന്റെ ബാക്കി കണ്ടെത്തിയാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ എളുപ്പമാകുമെന്നും പോലീസ് കരുതുന്നുണ്ട്. ഓരോ കൊലപാതകത്തിലും വ്യത്യസ്ത രീതികളാണ് സ്വീകരിച്ചിരുന്നതെന്ന കാര്യവും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഷാജുവിന്റെ മൗനം

ഷാജുവിന്റെ മൗനം

കേസില്‍ കൂടുതല്‍ പ്രതികരിച്ചാല്‍ അത് ദോഷകരമായി ബാധിക്കുമെന്ന് കരുതിയാണ് ഷാജു മിണ്ടാതിരിക്കുന്നതെന്നാണ് സൂചന. ഇയാള്‍ മാധ്യമങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ്. തുഷാരഗിരിയിലേക്ക് പോകും വഴിയുള്ള പുലിക്കയത്തെ ചാലിപ്പുഴയ്ക്ക് കുറുകെയുള്ള പുതിയപാലത്തിന് സമീപമാണ് ഷാജുവിന്റെ വീട്. പോലീസ് ചോദ്യം ചെയ്ത ശേഷം ഈ വീട് ഉറങ്ങിപ്പോയ അവസ്ഥയിലാണ്. ആരോടും ഇവര്‍ സംസാരിക്കാന്‍ തയ്യാറാവുന്നില്ല.

സംസാരിക്കാന്‍ വിലക്കോ?

സംസാരിക്കാന്‍ വിലക്കോ?

ഷാജുവും പിതാവ് സക്കറിയയും വീടിന്റെ മുന്നില്‍ ഇരിക്കുന്നത് നാട്ടുകാര്‍ കാണാറുണ്ട്. എന്നാല്‍ ഇവര്‍ മാധ്യമങ്ങള്‍ എത്തിയതിന് പിന്നാലെ മുഖം തിരിച്ചു. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലീസിന്റെ വിലക്കുണ്ടെന്നായിരുന്നു ഷാജു പറഞ്ഞത്. അതേസമയം അത്തരത്തിലുള്ള വിലക്ക് ഉള്ളതായി പോലീസ് ഇതുവരെ പറഞ്ഞിട്ടില്ല. താന്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത് പോലെ തന്നെയാണെന്ന് ഷാജു പറയുന്നു. എന്നാല്‍ ഷാജു കഴിഞ്ഞ ദിവസം വരെ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

സക്കറിയ കോപത്തില്‍

സക്കറിയ കോപത്തില്‍

മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു സക്കറിയയുടെ മറുപടി. ഇയാള്‍ കടുത്ത ദേഷ്യത്തിലാണ് ചാലിപ്പുഴയിലേക്ക് കുളിക്കാനായി പോയത്. അതേസമയം കൊലപാതകങ്ങളില്‍ സക്കറിയക്കും പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് സക്കറിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. തന്റെ പേര് മാധ്യമങ്ങൡ വന്നതില്‍ സക്കറിയ കടുത്ത ദേഷ്യത്തിലാണെന്ന് സൂചനയുണ്ട്.

ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍

ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍

സക്കറിയയും മകന്‍ ഷാജുവിനും നാട്ടുകാരുമായി വലിയ ബന്ധമില്ല. ഇവരുടെ കുടുംബം നാട്ടില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവരാണെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. ഷാജുവിന് ആ ഭാഗത്ത് സുഹൃത്തുക്കളുമില്ല. പുഴയ്ക്ക് അക്കരെ ബിജുവെന്ന സുഹൃത്ത് മാത്രമാണുള്ളത്. പുലിക്കയത്തുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും പൊന്നാമറ്റം കുടുംബക്കാരുടേതായിരുന്നു. മുമ്പ് പൊന്നാമറ്റം തറവാടും ഇവിടെയായിരുന്നു. ഇവിടെ പലരും ഭൂമി വാങ്ങി വീടുവ വെച്ചത് പൊന്നാമറ്റക്കാരില്‍ നിന്ന് ഭൂമി വാങ്ങിയിരുന്നത്.

കീടനാശിനി കണ്ടെത്തി

കീടനാശിനി കണ്ടെത്തി

അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കണ്ടെത്തിയത് കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പിയാണോ എന്ന് ഉറപ്പായിട്ടില്ല. അതേസമയം പുലിക്കയത്തെ വീട്ടിലും ജോളിയെയും കൊണ്ട് പോലീസ് തെളിവെടുപ്പിനായി എത്തും. ജോളി കോയമ്പത്തൂരില്‍ പോയിരുന്നത് ജോണ്‍സണെ കാണാനാണെന്ന് ടവര്‍ ഡംപ് പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

ചില സമയങ്ങളില്‍ പിശാച്

ചില സമയങ്ങളില്‍ പിശാച്

താന്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവമൊന്നും ജോളി പുറത്ത് കാണിച്ചിരുന്നില്ല. എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറുമെന്നും, ആ സമയങ്ങളില്‍ ഞാന്‍ എന്തു ചെയ്യുമെന്ന് പറയാനാകില്ലെന്നും, കവിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കാന്‍ പോകുവേ ജോളി പറഞ്ഞിരുന്നു. ഓണം അവധി കഴിഞ്ഞ് ജോളി കട്ടപ്പനയിലെ വീട്ടില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയെന്ന് വീട്ടുകാര്‍ പറയുന്നു. ഇത് വഴിയാണ് ജോണ്‍സനുമായുള്ള ബന്ധം പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Jolly Koodathai : ജോളിയെ കൂകി വരേറ്റ് കാഴ്ചക്കാര്‍ | Oneindia Malayalam
ജോളിക്ക് പുതുവസ്ത്രം

ജോളിക്ക് പുതുവസ്ത്രം

ജോളി തുടര്‍ച്ചയായ ആറ് ദിവസം ഒരേ വസ്ത്രം മാത്രമാണ് അണിഞ്ഞിരുന്നത്. എന്നാല്‍ ഇത് പോലീസ് ഇടപെട്ട് പരിഹരിച്ചു. വടകര പോലീസാണ് ജോളിക്ക് പുതുവസ്ത്രം വാങ്ങി നല്‍കിയത്. ബന്ധുക്കളാണ് സാധാരണ നിലയില്‍ വസ്ത്രം എത്തിക്കാറുള്ളത്. എന്നാല്‍ ജോളിക്കായി ആരും വസ്ത്രങ്ങളുമായി എത്തിയില്ല. സഹോദരനെ സഹായത്തിന് വിളിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് പോലീസ് വസ്ത്രം വാങ്ങി നല്‍കിയത്.വടകര സ്‌റ്റേഷനില്‍ നിന്ന് കുളിച്ച് വസ്ത്രം മാറിയാണ് ജോളി പുറത്തിറങ്ങിയത്.

വീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹതവീട്ടില്‍ നിന്നും അപ്രത്യക്ഷയായ ആ 2 ദിവസം ജോളി പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനൊപ്പം!! ദുരൂഹത

English summary
Shaju And Zakaria Avoids Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X