കൈവിരൽ സയനൈഡിൽ തൊട്ട് ബ്രെഡ്ഡിൽ തേച്ചു; ആൽഫൈനെ കൊലപ്പെടുത്തിയതും ജോളി തന്നെ
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട ഒന്നരവയസുകാരി ആൽഫൈനിനെ കൊലപ്പെടുത്തിയതും ജോളി തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ്. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണ്. ആൽഫൈന് നൽകിയ ബ്രെഡ്ഡിൽ ജോളി സയനൈഡ് പുരട്ടുകയായിരുന്നു.
ഷാജുവിന്റെ സഹോദിയാണ് ആൽഫൈന് ബ്രെഡ് നൽകിയത്. കൈയ്യിൽ കരുതിയ സയനൈഡ് കുപ്പിയിൽ കൈവിരൽ മുക്കിയ ശേഷം ജോളി ഈ ബ്രെഡ്ഡിൽ സയനൈഡ് പുരട്ടുകയായിരുന്നു. ജോളിയിൽ നിന്നും ആവശ്യമായ തെളിവുകൾ കിട്ടിയെന്ന് എസ്പി കെജി സൈമൺ വ്യക്തമാക്കിയിരുന്നു. ആൽഫൈന്റെ മരണവുമായി ബന്ധപ്പെട്ട അവ്യക്തതകൾക്കും കൃത്യമായ ഉത്തരം ലഭിച്ചതോടെ ആറ് കൊലപാതകങ്ങൾക്ക് പിന്നിലും ജോളിയാണെന്ന് വ്യക്തമായിട്ടുണ്ട്.

ഷാജുവിന്റെ മകൾ ആൽഫൈന് സയനൈഡ് നൽകിയിട്ടില്ലെന്ന് ജോളി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷാജുവും ഒപ്പമുള്ള ജീവിതത്തിന് കുട്ടി തടസ്സമാകുമോയെന്ന ഭയം മൂലമാണ് കൊലപാതകം നടത്തിയത്. ജോളി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം കൊലപാതക പരമ്പരയിൽ അന്വേഷണം നടത്താൻ എസ്പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഞായറാഴ്ച കൂടത്തായിയിൽ എത്തും. കൂടതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഡോക്ടർമാരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്ന സംഘമാണ് കൂടത്തായിയിൽ എത്തു












Click it and Unblock the Notifications