'ജോളിക്ക് പണത്തോട് ആര്‍ത്തി; കൊല്ലപ്പെട്ട ടോം തോമസിന്‍റെ പേരില്‍ വ്യാജ വില്‍പത്രം കാണിച്ചു'
കൂടത്തായി കൊലക്കേസില്‍ പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളിയല്ലാതെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. ഷാജുവിന്‍റെ പിതാവ് സഖറിയയ്ക്കും കേസില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നെങ്കിലും പോലീസ് ഇത് നിഷേധിക്കുകയാണ്.
അതേസമയം കേസില്‍ കട്ടപ്പനയിലെ ജോളിയുടെ കുടുംബത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. ജോളിയുടെ സഹോദരങ്ങളെ ഉള്‍പ്പെടെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനിടെ ജോളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരന്‍ നോബി രംഗത്തെത്തി.

ഉറ്റവരിലേക്ക്
കട്ടപ്പനയിലെ വാഴവരയിലെ ചോറ്റയില്‍ തറവാട്ടിലാണ് ജോളി ജനിച്ച് വളര്‍ന്നത്. ആറ് മക്കളില്‍ അഞ്ചാമത്തെയാളാണ് ജോളി. കേസില്‍ കട്ടപ്പനയിലുള്ള സഹോദരങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുക. ഇടുക്കി രാജകുമാരിയിലുള്ള സഹോദരിയുടെ ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്തേക്കും

കട്ടപ്പനയില്‍ എത്തി
കസ്റ്റഡിയില്‍ ആകുന്നതിന് രണ്ടാഴ്ച മുന്‍പ് വരെ ജോളി കട്ടപ്പനയില്‍ വന്ന് പോയിരുന്നുവെന്ന് പിതാവ് ജോസഫ് പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പ് ജോളി കട്ടപ്പനയില്‍ എത്തിയപ്പോള്‍ അനിയന്‍ നോബിയ്ക്കൊപ്പം വാഴവരയിലെ തറവാട്ടിലും മറ്റും സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

തള്ളിപ്പറഞ്ഞ് സഹോദരന്‍
അതേസമയം ജോളിയെ തള്ളിപറഞ്ഞ് സഹോദരന്‍ നോബി രംഗത്തെത്തി. ജോളി അറസ്റ്റിലായപ്പോള്‍ മാത്രമാണ് കൊലപാതകത്തിലെ പങ്കിനെക്കുറിച്ചും തട്ടിപ്പിനെ കുറിച്ചുമെല്ലാം തങ്ങള്‍ അറിയുന്നതെന്ന് നോബി പ്രതികരിച്ചു. രൂക്ഷമായ ആരോപണങ്ങളാണ് സഹോദരിക്കെതിരെ നോബി ഉയര്‍ത്തിയത്.

പണത്തോട് ആര്‍ത്തി
ജോളിയ്ക്ക് പണത്തോട് അമിത് ആര്‍ത്തിയാണെന്ന് നോബി കുറ്റപ്പെടുത്തി. അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുന്‍ ജോളി കട്ടപ്പനയില്‍ പിതാവിനെ കാണാന്‍ എത്തിയിരുന്നുവെന്നും അന്ന് മടങ്ങിപ്പോകുമ്പോഴും പിതാവില്‍ നിന്ന് പണം വാങ്ങിയാണ് മടങ്ങിയതെന്നും നോബി പറഞ്ഞു.

പണം അയച്ച് നല്‍കി
തന്‍റെ കൈയ്യില്‍ നിന്നും ജോളി പണം വാങ്ങാറുണ്ട്. എന്നാല്‍ എത്ര കിട്ടിയാലും ജോളിയ്ക്ക് ആര്‍ത്തിയാണ് ഇക്കാര്യത്താല്‍ താന്‍ ജോളിക്ക് പണം നല്‍കുന്നത് നിര്‍ത്തിയെന്നും നോബി പറയുന്നു. ജോളിയുടെ മക്കളുടെ അക്കൗണ്ടിലേക്കാണ് താന്‍ പണം അയച്ചിരുന്നത്, നോബി പറഞ്ഞു.

വ്യാജ വില്‍പത്രം കാണിച്ചു
ഒരിക്കല്‍ റോയിയുടെ മരണ ശേഷം താന്‍ ജോളിയെ കണ്ടിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായിരുന്നു തന്‍റെ സഹോദരങ്ങളുടേയും അളിയന്‍ ജോണിയുടേയും ഒപ്പം കൂടത്തായിയില്‍ പോയത്. അവിടെ എത്തിയപ്പോള്‍ വ്യാജ ഒസ്യത്തിന്‍റെ രേഖയാണ് ജോളി തങ്ങളെ കാണിച്ചത്.

നിര്‍ണായക മൊഴി
ഇതോടെ താന്‍ ജോളിയോട് രൂക്ഷമായി ദേഷ്യപ്പെട്ടു. ഒടുവില്‍ അത് കൈയ്യാങ്കളിയില്‍ അവസാനിച്ചെന്നും നോബി പറയുന്നു. അതേസമയം മുഖജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു പോലീസിന് മൊഴി നല്‍കി. ഇതോടെ കേസില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications