കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കൊലപാതകം: ജയിലില്‍ ജോളിക്ക് ദേഹാസ്വാസ്ഥ്യം.... ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതല്‍ ഇവര്‍ ജയിലില്‍ കടുത്ത അസ്വസ്ഥതയിലായിരുന്നു. ഒരുപക്ഷേ ആഢംബര ജീവിതത്തില്‍ നിന്ന് ജയിലിലെത്തിയത് കൊണ്ടുള്ള പ്രശ്‌നങ്ങളാവാം ഇതെന്നാണ് ജയിലധികൃതരുടെ നിഗമനം.

അതേസമയം ഇവര്‍ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ആത്മഹത്യം പ്രവണത കാണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രൈംബ്രാഞ്ച് ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിനിടയിലുണ്ടായ സംഭവത്തില്‍ പോലീസും ആശങ്കയിലാണ്.

ജോളി ആശുപത്രിയില്‍

ജോളി ആശുപത്രിയില്‍

ജോളി ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയിലാണ് ജോളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദവും ഇവര്‍ക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജയിലില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതര്‍ പറഞ്ഞു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടെന്ന് ജോളി പരാതിപ്പെട്ടത് പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ജയിലില്‍ നിരീക്ഷണത്തില്‍

ജയിലില്‍ നിരീക്ഷണത്തില്‍

ജയിലിലെത്തിയത് മുതല്‍ ഇവര്‍ ആരോടും തീരെ ഇടപഴകാതിരുന്ന ജോളി ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് സൈക്കോളജിസ്റ്റിനെ കണ്ട ശേഷം ഇവരെ തിരിച്ച് ജയിലില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം ജോളിയുടെ ഫോണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സിപിഎം, മുസ്ലീ ലീഗ് കോണ്‍ഗ്രസ് നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Jolly Koodathai : ജോളിയെപ്പറ്റി ഷാജുവിന്റെ വെളിപ്പെടുത്തല്‍ | Oneindia Malayalam
ഷാജുവിന്റെ വാദം പൊളിഞ്ഞു

ഷാജുവിന്റെ വാദം പൊളിഞ്ഞു

ഷാജുവിന്റെ വാദങ്ങള്‍ ആദ്യ ഭാര്യ സിലിയുടെ സഹോദരങ്ങള്‍ തള്ളിയിരിക്കുകയാണ്. വിവാഹത്തിനായി ഷാജുവിനെ ആരും നിര്‍ബന്ധിച്ചിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. വിവാഹത്തിന് സിലിയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് രണ്ടാം വിവാഹത്തില്‍ ആരും പങ്കെടുത്തില്ലെന്ന് ഇവര്‍ പറയുന്നു. ഷാജുവും സിലിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളായ സിജോയും സ്മിതയും മൊഴി നല്‍കി.

അഗസ്റ്റിന്റെ മൊഴി

അഗസ്റ്റിന്റെ മൊഴി

ഷാജുവിന്റെ കുഞ്ഞിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നുവെന്ന് ഡോ അഗസ്റ്റിന്‍ പറയുന്നു. ഭക്ഷണം കുടുങ്ങിയതിന്റെ അസ്വസ്ഥതയായിരുന്നില്ല അത്. ശ്വാസതടസ്സവും ഉണ്ടായിരുന്നില്ല. ഹൃദയമിടിപ്പ് താണുപോയെന്നും അദ്ദേഹം പറയുന്നു. കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. വിദഗ്ദ ചികിത്സ നിര്‍ദേശിച്ചാണ് സ്വകാര്യ ആശുപത്രിയിലേക്ക് വിടത്തെന്നും ഇയാള്‍ പറഞ്ഞു. കുഞ്ഞിനെ ആദ്യം എത്തിച്ചത് ഡോ അഗസ്റ്റിന്റെ അടുത്താണ്. സിലിയുടെ കുഞ്ഞിന്റെ മരണത്തില്‍ ഷാജുവും പിതാവും പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ജയിലില്‍ നിരീക്ഷണം

ജയിലില്‍ നിരീക്ഷണം

ജോളിയെ മുഴുവന്‍ സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോസ്ഥയെ നിയമിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഇവര്‍ വലിയ അസ്വസ്ഥ കാണിച്ചിരുന്നു. ജോളി ജയിലില്‍ എത്തിയതിന്റെ അടുത്ത ദിവസം ജയിലില്‍ കലാപരിപാടികള്‍ നടന്നിരുന്നു. ഇവര്‍ പരിപാടിയില്‍ പങ്കെടുത്തെന്നും, എന്നാല്‍ തല കുമ്പിട്ടാണ് മുഴുവന്‍ സമയവും ഇരുന്നത്.

 ഹിന്ദുത്വ മാതൃഭൂമി ബഹിഷ്‌കരിക്കുന്നു.... ഇനി മുതല്‍ എഴുതില്ല, തുറന്നടിച്ച് അന്‍വര്‍ അലി ഹിന്ദുത്വ മാതൃഭൂമി ബഹിഷ്‌കരിക്കുന്നു.... ഇനി മുതല്‍ എഴുതില്ല, തുറന്നടിച്ച് അന്‍വര്‍ അലി

English summary
koodathayi murder jolly hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X