കുരങ്ങിണി മലയിലെ കാട്ടുതീ: ക്ലബ്ബ് ഉടമയായ വിദേശിക്ക് പിന്നാലെ പോലീസ്

  • Written By: Desk
Subscribe to Oneindia Malayalam

11 പേരുടെ മരണത്തിനിടയാക്കിയ കുരുങ്ങിണി മലയിലെ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ടോടെ തേനി ഭാഗത്ത് നിന്നും കൊളുക്കുമലയിലേക്ക് പ്രവേശിച്ച അറുപതംഗം ട്രക്കിങ്ങ് സംഘമാണ് കാട്ടുതീയില്‍ കുടുങ്ങി പോയത്. തമിഴ്നാട്ടിലെ ഈറോഡ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള സംഘമായിരുന്നു ഇവിടേക്ക് ട്രക്കിങ്ങിന് പോയിരുന്നത്. വനിതാ ദിനാഘോഷത്തിന്‍റെ ഭാഗമായാണ് ചെന്നൈയില്‍ നിന്നുള്ള സംഘം ഇവിടെ എത്തിയത്. അപകടത്തില്‍ 39 പേരുടെ സംഘത്തില്‍ 28 പേരെയാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. ഇവരില്‍ പലരുടേയും നില ഇപ്പോഴും ഗുരുതരമാണ്.
വനത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ടായിട്ടു പോലും അത് ലംഘിച്ചാണ് സംഘം ട്രക്കിങ്ങിന് എത്തിയത്.

അന്വേഷണം

അന്വേഷണം

കൊളുക്കുമല, കുരങ്ങിണി വനത്തില്‍ ദിവസങ്ങളായി കാട്ടുതീയുടെ സാന്നിധ്യം ഉണ്ട്. അതുകൊണ്ട് നേരത്തേ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് ചെന്നൈ ട്രക്കിംഗ് ക്ലബ്ബിന്റേ നേതൃത്വത്തിലുള്ള സംഘം വനത്തിനുള്ളിലേക്ക് കടക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 39 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ ട്രക്കിങ്ങ് സംഘടിപ്പിച്ച ക്ലബ്ബിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബിന്‍റെ ഉടമസ്ഥനായ വിദേശിയെ കുറിച്ചും അന്വേഷിക്കും. ഇതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്?

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്?

കാട്ടുതീ സാധ്യത നേരത്തേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയിരുന്നെങ്കിലും ഇവര്‍ കാട്ടില്‍ പ്രവേശിച്ച കാര്യം ഉദ്യോഗസ്ഥര്‍ അറിയാതിരുന്നതാണ് രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ വൈകാന്‍ കാരണം. അതേസമയം അപകടത്തിന് ഒരു പരിധി വരെ വനംവകുപ്പ് ഉദ്യേഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. മൂന്ന് ദിവസമായി വനത്തില്‍ കാട്ടുതീയുടെ സാന്നിധ്യം ഉണ്ടെന്ന് അറിയാവുന്ന ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് വിഷയത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന ചോദ്യമാണ് ഉയരുന്നത്. അപകടത്തില്‍പെട്ട 39 പേരില്‍ 12 പേരടങ്ങുന്ന ഒരു സംഘം എത്തിയത് സൂര്യനെല്ലി വഴി കൊളുക്കുമല താണ്ടിയാണ്. ഇതുവഴിയുള്ള ട്രക്കിങ്ങ് അപകടം പിടിച്ചതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ ജാഗ്രതപാലിക്കണമായിരുന്നെന്ന വാദവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്.

ക്ലബ് അംഗം എവിടെ

ക്ലബ് അംഗം എവിടെ

വനിതാ സംഘത്തിനൊപ്പം ട്രക്കിങ്ങിന് വഴികാട്ടിയായി എത്തിയ ക്ലബ് അംഗം രാജേഷ് ആയിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം ഇയാള്‍ മുങ്ങിയതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കുകള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ അറിയാതെ എങ്ങനെ സംഘം എത്തി എന്നാണ് അന്വേഷണ വിധേയമാക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരും അറിയാതെ വനത്തിലേക്ക് പ്രവേശിക്കുന്നത് എളുപ്പമല്ലെന്നതിനാലാണ് ഇക്കാര്യത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇക്കാര്യം വ്യക്തമായാല്‍ അപകടത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചുള്ള കാര്യത്തിലും വ്യക്തത വരുത്താന്‍ കഴിയും.

ട്രക്കിങ്ങ് ക്ലബ്ബിന്‍റെ ബോര്‍ഡും അപ്രത്യക്ഷം

ട്രക്കിങ്ങ് ക്ലബ്ബിന്‍റെ ബോര്‍ഡും അപ്രത്യക്ഷം

അപകടം ഉണ്ടായതിന് പിന്നാലെ ട്രക്കിങ്ങിന് ആളെ കൊണ്ടുപോയ ചെന്നൈയിലെ ക്ലബ്ബിന്‍റെ ഓഫീസിലേക്ക് പോലീസ് സംഘം എത്തിയിരുന്നു. എന്നാല്‍ ചെന്നൈയിലെ മിഡ് ഓഫീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. ക്ലബ്ബിന്‍റെ ബോര്‍ഡും രാവിലെ മുതല്‍ തന്നെ അപ്രത്യക്ഷമായതായും പോലീസ് വ്യക്തമാക്കി. ബെല്‍ജിയം സ്വദേശിയായ പീറ്റര്‍ വാന്‍ ഗെയിറ്റ് എന്നയാണ് ട്രക്കിങ്ങ് ക്ലബ്ബിന്‍റെ സംഘാടകന്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ട്രക്കിങ്ങ്, സൈക്ലിങ്ങ് മേഖലയില്‍ പീറ്ററും ക്ലബ്ബും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം കുരുങ്ങിണി മലയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാല്ല. ക്ലബ്ബ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് പലരും ട്രക്കിങ്ങിന് എത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
koringini forest fire police to enquire about club owner

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്