കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളാ കള്ളാ മാണിക്കള്ളാ..അഴിമതി വീരാ പോ പുറത്ത്... ഇത്ര ചീപ്പാണോ പിണറായിയുടെ സിപിഎം, മുണ്ടിട്ടോ!!

മാണി ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇപ്പോള്‍ സിപിഎം കോട്ടയം ജില്ലാ ഭരണം പിടിച്ചിരിക്കുന്നത്. ബാര്‍ കോഴ കത്തിനില്‍ക്കുമ്പോള്‍ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

കോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം മാണിക്കെതിരേ പട നയിച്ച ഇടതുപക്ഷം എല്ലാം മറന്നു. അധികാരത്തിനും രാഷ്ട്രീയത്തിനും വേണ്ടിയാണെന്ന് ഈ മറവി എന്നുപറഞ്ഞാല്‍ ചിലപ്പോള്‍ സമ്മതിക്കില്ല. എന്നാല്‍ ബുധനാഴ്ച കോട്ടയത്ത് നിന്നു കേട്ട വാര്‍ത്തകളിലുണ്ട് എല്ലാം.

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കേരളാ കോണ്‍ഗ്രസുമായി കൈക്കോര്‍ത്തിരിക്കുകയാണ് സിപിഎം. ഇരു കക്ഷികളും വിജയം കണ്ടു. കേരളാ കോണ്‍ഗ്രസ് പ്രതിനിധി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നു

എന്നാല്‍ ഈ വേളയിലാണ് പഴയ മുദ്രാവാക്യം വിളികളുടെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നത്. അന്ന് മാണിയെ കള്ളനെന്നും അഴിമതി വീരനെന്നും വിളിച്ചവരാണ് സിപിഎമ്മും ഇടതുപക്ഷവും. കാലം അവരെ കൊണ്ട് മാണിയുടെ കൈ പിടിപ്പിച്ചിരിക്കുന്നു.

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇങ്ങനെ

22 അംഗ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. കേരളാ കോണ്‍ഗ്രസിനാകട്ടെ ആറും എല്‍ഡിഎഫിന് ഏഴും അംഗങ്ങളുണ്ട്. പിസി ജോര്‍ജ് വിഭാഗത്തിന് ഒരു പ്രതിനിധിയും സഭയിലുണ്ട്.

സിപിഎമ്മിന്റെ ആറ് വോട്ടുകള്‍

കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് സഖറിയാസ് കുതിരവേലിയെ, കോണ്‍ഗ്രസ് പ്രതിനിധിയായി സണ്ണി പാമ്പാടിയും. കേരളാ കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സിപിഎമ്മിന്റെ ആറ് അംഗങ്ങളും സഖറിയാസിന് വോട്ട് ചെയ്തു. അദ്ദേഹം പ്രസിഡന്റായി.

സിപിഎമ്മും ഇടതുപക്ഷവും പറഞ്ഞത്

കോണ്‍ഗ്രസ് ആകട്ടെ യുഡിഎഫിന് പുറത്തുള്ള കേരളാ കോണ്‍ഗ്രസുമായി കൂട്ട് കൂടാന്‍ തയ്യാറായില്ല. മാണി അഴിമതിക്കാരനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിട്ടുമില്ല. അങ്ങനെ പറഞ്ഞതെല്ലാം സിപിഎമ്മും ഇടതുപക്ഷവുമാണ്.

സിപിഎമ്മിന്റെ ധാര്‍മികത

ഇടതുപക്ഷം തന്നെയാണ് ഇപ്പോള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടി പഴയ 'അഴിമതി വീരനും കള്ളനുമായ' മാണിയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ബോധം ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍.

സിപിഐ പങ്കെടുത്തില്ല

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ പക്ഷേ, സിപിഐ പങ്കെടുത്തില്ല. അവരുടെ അംഗം വിട്ടുനിന്നു. പിസി ജോര്‍ജിന്റെ പ്രതിനിധിയാകട്ടെ വോട്ട് അസാധുവാക്കി. സിപിഐ കാണിച്ച രാഷ്ട്രീയ മര്യാദ പോലും സിപിഎം കാണിച്ചില്ലെന്നാണ് ഉയരുന്ന ആരോപണം.

തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് ഇങ്ങനെ

തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത് ഇങ്ങനെയാണ്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ധാരണ ലംഘിച്ച് കോണ്‍ഗ്രസിനെ കൈവിട്ടു

കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി രേഖാമൂലം ധാരണയുണ്ടാക്കിയതിന് ശേഷമാണ് ജോഷി ഫിലിപ്പ് രാജിവച്ചതെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്നാല്‍ എല്ലാ ധാരണകളും ലംഘിച്ച് കോണ്‍ഗ്രസിനെ കൈവിടാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു.

സിപിഎമ്മിന്റെ പിന്തുണ ഉറപ്പായി

അവസാന നിമിഷം കേരളാ കോണ്‍ഗ്രസ് ഇങ്ങനെ തീരുമാനിക്കാന്‍ കാരണം സിപിഎമ്മിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പായതോടെയാണ്. സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റ് ചേര്‍ന്ന് മാണി വിഭാഗത്തെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടത്തോട് ചാഞ്ഞ് മാണി

ഇടത്തോട് ചാഞ്ഞ് അധികാരം കൈക്കലാക്കാന്‍ മാണി ഗ്രൂപ്പ് നടത്തിയ നീക്കങ്ങള്‍ക്ക് സിപിഎം പിന്തുണ നല്‍കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് അവര്‍ പണ്ട് വിളിച്ച മുദ്രാവാക്യങ്ങളാണ്. മാണി കള്ളനാണെന്നും അഴിമതി വീരനാണെന്നും ബജറ്റ് വിറ്റ് കാശാക്കിയെന്നുമായിരുന്നു സിപിഎം നേതാക്കളുടെ ആരോപണങ്ങള്‍.

മാണി ഇടതുപക്ഷത്തേക്ക് എത്തും

എന്നാല്‍ അതേ മാണി ഗ്രൂപ്പുമായി ചേര്‍ന്നാണ് ഇപ്പോള്‍ അവര്‍ കോട്ടയം ജില്ലാ ഭരണം പിടിച്ചിരിക്കുന്നത്. ബാര്‍ കോഴ കത്തിനില്‍ക്കുമ്പോള്‍ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ജില്ലകള്‍ തോറും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. താലൂക്ക് ഓഫീസുകള്‍ ഉപരോധിച്ചിരുന്നു. എല്ലാം രാഷ്ട്രീയമാണെന്ന് ബോധ്യപ്പെടുകയാണിപ്പോള്‍. മാണി ഇടതുപക്ഷത്തേക്ക് എത്തുമെന്ന ചര്‍ച്ചകള്‍ക്കും ഇപ്പോള്‍ മൂര്‍ച്ച കൂടിയിട്ടുണ്ട്.

English summary
Kottayam District Panchayath President Election indicated that Kerala Congress going to LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X