യുവതിയെ പീഡിപ്പിച്ചു നഗ്നചിത്രം പകര്‍ത്തിയ പ്രതിക്ക് 25 വര്‍ഷം തടവ്
കോട്ടയം: തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തിയ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയ്ക്ക് 25 വര്‍ഷം തടവും ഏഴുലക്ഷം രൂപ പിഴയും. ചിറക്കടവ് ഇടത്തുംപറമ്പ് പ്ലാപ്പള്ളില്‍ ഷാജിയെ (42)യാണു കോട്ടയം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷിച്ചത്. കേസിലെ രണ്ടുമുതല്‍ എട്ടു പ്രതികളെ തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടു.
വിവിധ കേസുകളിലായാണ് പ്രതിക്ക് 25 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. ബലാത്സംഗം, നഗ്നചിത്രം പകര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, ഭക്ഷണത്തില്‍ വിഷം നല്‍കല്‍ എന്നിങ്ങനെ വിവിധ വകുപ്പുകളിലായിരുന്നു പ്രതിക്കെതിരായ കുറ്റം. ബലാത്സംഗത്തിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, മയക്കു മരുന്നു നല്‍കി ബോധം കെടുത്തിയതിന് എട്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, ഭീഷണിപ്പെടുത്തിയതിന് രണ്ടു വര്‍ഷം കഠിനതടവും, മൊബൈലില്‍ ചിത്രങ്ങളെടുത്തു പ്രചരിപ്പിച്ചതിന് അഞ്ചുവര്‍ഷം തടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

പൊന്‍കുന്നത്ത് വിന്‍ടെക് എന്ന പേരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരികയായിരുന്ന ഷാജി അവധി ദിവസം ജീവനക്കാരിയെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കി ബലാത്സംഗം ചെയ്യുകയും ചെയ്തു. ബോധം തെളിഞ്ഞ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നഗ്നചിത്രം കാട്ടി വരുതിയിലാക്കുകയായിരുന്നു.
ചിത്രങ്ങള്‍ കാട്ടി പിന്നീടും യുവതിയെ ഇയാള്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. പെണ്‍കുട്ടിക്കെതിരായ ഹീനകൃത്യം മനുഷ്യത്വരഹിതമാണെന്ന് കോടതി വിധിയില്‍ പ്രസ്താവിച്ചു. കേസില്‍ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് രണ്ടുമുതല്‍ എട്ടുവരെയുള്ള പ്രതികളില്‍ ചുമത്തിയിരുന്നത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.












Click it and Unblock the Notifications