കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക രണ്ട് മക്കളുമായി ആറ്റിൽ ചാടി മരിച്ചു
കോട്ടയം: ഏറ്റുമാനൂർ പുളിങ്കുന്ന് കടവിൽ അമ്മയും രണ്ട് മക്കളും ആറ്റിൽ ചാടി മരിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയുമായ ജിസ് മോൾ തോമസ്, നാല് വയസ്സുള്ള മകൻ, രണ്ട് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ് മോൾ 2019ല - 2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
മീനച്ചിലാറ്റിൽ ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണ വേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല, ഒരു മൃതദേഹം ആറ്റിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആറ്റിൽ തിരിച്ചിൽ നടത്തിയപ്പോഴാണ് മൂന്ന് പേരെയും കണ്ടെത്തിയത്. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. മരണ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.













Click it and Unblock the Notifications