കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയം നഗരസഭ ഭരണം; സിപിഎമ്മിനെ വിമർശിച്ച് സതീശനും കോൺഗ്രസ് നേതാക്കളും

Google Oneindia Malayalam News

കോട്ടയം: കോട്ടയം നഗരസഭ ഭരണം പിടിച്ചെടുക്കാൻ ബിജെപിയെ കൂട്ടുപിടിച്ചതിലൂടെ സിപിഎമ്മിൻ്റെ യഥാർഥ മുഖം പുറത്തുവന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫിനെതിരെ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സിപിഎം ഒരേസമയം പയറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, നഗരസഭയിലെ സിപിഎം ബിജെപി ധാരണ ജനാധിപത്യത്തിൻ്റെ ഏറ്റവും അവിശുദ്ധമായ നടപടിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ്റെ പ്രതികരണം. എന്നാൽ, ബിജെപി സിപിഎം അപ്രതീക്ഷിത സഹകരണത്തിലൂടെ കച്ചവടം നടത്തി ജനാധിപത്യത്തെ കീഴ്പ്പെടുത്താനാണ് ശ്രമമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചു.

1

കോട്ടയം നഗരസഭയിൽ ബിജെപിയെ കൂട്ടുപിടിച്ച് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ സിപിഎം നടത്തിയ ശ്രമങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നഗരസഭ ഭരണം പിടിച്ചെടുക്കാൻ ബിജെപിയെ കൂട്ടുപിടിച്ചതിലൂടെ സിപിഎമ്മിൻ്റെ യഥാർഥ മുഖം പുറത്തുവന്നതായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിനെതിരെ സിപിഎം വർഗീയതയെ കൂട്ടുപിടിക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയുമായി സിപിഎം ഒരേസമയം പയറ്റുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

അതേസമയം, കോട്ടയം നഗരസഭയിലെ സിപിഎം ബിജെപി ധാരണ ജനാധിപത്യത്തിലെ ഏറ്റവും അവിശുദ്ധമായ നടപടിയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം. ബിജെപി സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് കോൺഗ്രസ് മുക്ത ഭാരതമെന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ്.സ്വർണ്ണക്കടത്ത് കേസിൻ്റെയും ലാവലിൻ കേസിൻ്റെയും അവസ്ഥ സിപിഎം ബിജെപി ബന്ധത്തിൻ്റെ നഗ്നമായ തെളിവാണെന്നും കെ സുധാകരൻ ആരോപിച്ചു.

നെയ്യാർഡാമിലെ മരണക്കളിയിൽ പൊലീസ് കേസ്; കേസെടുത്തത് ബുള്ളറ്റിലെത്തിയ രണ്ട് പേർക്കെതിരെനെയ്യാർഡാമിലെ മരണക്കളിയിൽ പൊലീസ് കേസ്; കേസെടുത്തത് ബുള്ളറ്റിലെത്തിയ രണ്ട് പേർക്കെതിരെ

3

എന്നാൽ, ബിജെപി സിപിഎം അപ്രതീക്ഷിത സഹകരണത്തിലൂടെ കച്ചവടം നടത്തി ജനാധിപത്യത്തെ കീഴ്പ്പെടുത്താനാണ് ശ്രമമെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. സിപിഎം നീതിയില്ലാത്ത പാർട്ടിയാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണകളും ഉറപ്പുകളും പലകാര്യങ്ങളിലുമുണ്ടെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

4

കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ 29 അംഗങ്ങൾ അനുകൂലിച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എട്ട് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. അവിശ്വാസ പ്രമേയത്തില്‍ നിന്ന് 22 കോണ്‍ ഗ്രസ് അം ഗങ്ങള്‍ വിട്ടുനിന്നിരുന്നു. ഒരു സിപിഎം സ്വതന്ത്രന്‍റെ വോട്ടും അസാധുവായിരുന്നു. ഭരണസ്തംഭനം ആരോപിച്ചായിരുന്നു കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

സ്റ്റെൻസിൽ ആർട്ടിൽ റെക്കോർഡുകൾ വാരിക്കൂട്ടി വിതുര സ്വദേശിനി!സ്റ്റെൻസിൽ ആർട്ടിൽ റെക്കോർഡുകൾ വാരിക്കൂട്ടി വിതുര സ്വദേശിനി!

5

നേരത്തെ, ഈരാറ്റുപേട്ട നഗരസഭയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ യുഡിഎഫിന് 14 അംഗങ്ങളും എൽഡിഎഫിന് ഒന്‍പത് അംഗങ്ങളുമാണുണ്ടായിരുന്നത്. നഗരസഭയിൽ മുസ്ലീംലീഗ് ചെയർപേഴ്‍സൺ സുഹറ അബ്ദുൾ ഖാദറിനോട് വിയോജിപ്പുണ്ടായിരുന്ന കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയുടെ പിന്തുണയോടെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. പ്രമേയം അഞ്ച് അംഗങ്ങളുള്ള എസ്‍ഡിപിഐ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Opposition leader VD Satheesan said that the real face of the CPM was revealed by joining hands with the BJP to seize power in the Kottayam Municipal Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X