കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സതീശന് അഭിവാദ്യമര്‍പ്പിച്ച് കോട്ടയത്ത് ഫ്‌ളക്‌സ്.. പോര് പുതിയ തലത്തിലേക്ക്; പിന്നോട്ടില്ലെന്ന് തരൂരും

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് ശശി തരൂരിന്റെ പരിപാടിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തിന്റെ പോസ്റ്ററില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് വിവാദമായതോടെ ആണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് സമീപത്തായി വി ഡി സതീശന്റെ ചിത്രവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.

ഇപ്പോഴിതാ ഈരാറ്റുപേട്ടയില്‍ വി ഡി സതീശന് അഭിവാദ്യം അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കെ പി സി സി വിചാര്‍ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ രൂപപ്പെട്ട പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങള്‍. കോട്ടയം ഡി സി സിയുടെ എതിര്‍പ്പ് അവഗണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കോട്ടയത്ത് ശശി തരൂരിനെ പങ്കെടുപ്പിച്ച് വലിയ പരിപാടി സംഘടിപ്പിക്കുന്നത്.

1

ഇതിന് ഡി സി സിയുടെ അനുമതി വാങ്ങിയിട്ടില്ല എന്നും ജില്ലയില്‍ കോണ്‍ഗ്രസ് അനുബന്ധ സംഘനകള്‍ പരിപാടി സംഘടിപ്പിക്കുമ്പോള്‍ ഡി സി സിയോട് അനുമതി വാങ്ങുന്നതാണ് പതിവ് എന്നും ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് തുറന്നടിച്ചിരുന്നു. അതേസമയം പരിപാടിയുമായി മുന്നോട്ട് പോകും എന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സമാന്തര പരിപാടികള്‍ പാടില്ല എന്ന് ശശി തരൂരിനോട് കെ പി സി സി അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപിശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി

2

നേതാക്കള്‍ പാര്‍ട്ടി ചട്ടക്കൂടിനകത്ത് തന്നെ നില്‍ക്കണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഡി സി സി അനുമതിയോടെ ഏത് പരിപാടിയിലും പങ്കെടുക്കാം എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് തന്റെ പ്രവര്‍ത്തനം എന്നാണ് ശശി തരൂര്‍ നല്‍കുന്ന മറുപടി. കോണ്‍ഗ്രസിലെ ഡി സി സികളും തരൂരിനമൊപ്പമില്ലെങ്കിലും ജില്ലകളിലെ പ്രധാന നേതാക്കള്‍ തരൂരിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.

തന്ത്രങ്ങളുടെ ആശാന്‍.. പക്ഷെ സ്വന്തം നാട്ടിലെ സീറ്റ് കോണ്‍ഗ്രസിന്റെ കൈയില്‍; അമിത് ഷാക്ക് അഭിമാനപോരാട്ടംതന്ത്രങ്ങളുടെ ആശാന്‍.. പക്ഷെ സ്വന്തം നാട്ടിലെ സീറ്റ് കോണ്‍ഗ്രസിന്റെ കൈയില്‍; അമിത് ഷാക്ക് അഭിമാനപോരാട്ടം

3

അതേസമയം കോണ്‍ഗ്രസില്‍ ഇനി ഒരു വിഭാഗീയതയ്ക്ക് കൂടി ബാല്യമില്ല എന്നാണ് വി ഡി സതീശന്‍ പറയുന്നത്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ട വെച്ച് പൊറുപ്പിക്കില്ല എന്നും കേരളത്തിലെ കോണ്‍ഗ്രസ് ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുത്തന്‍ സംഭവവികാസങ്ങളില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തുടരുന്ന മൗനവും ശ്രദ്ധേയമാണ്.

സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?സാനിയ കടന്ന് പോകുന്നത് വലിയ മാനസിക പിരിമുറുക്കത്തിലൂടെ..? വീണ്ടും ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാഹമോചനം?

4

കെ എസ് ശബരീനാഥന്‍, എം കെ രാഘവന്‍, കെ മുരളീധരന്‍, വി എസ് ജോയി, ഹൈബി ഈഡന്‍ തുടങ്ങിയ നേതാക്കള്‍ ശശി തരൂരിനൊപ്പമുണ്ട്. ഇതിന് പുറമെ ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണ് എന്ന ശക്തമായ അഭ്യൂഹവുമുണ്ട്. അനാരോഗ്യം മൂലം വിശ്രമത്തിലാണെങ്കിലും കോണ്‍ഗ്രസിലെ ചരടുവലികളില്‍ ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന് എതിര്‍പക്ഷവും വിശ്വസിക്കുന്നുണ്ട്.

5

ഉമ്മന്‍ ചാണ്ടിയോടുള്ള അടുപ്പം മുസ്ലീം ലീഗിന് കോണ്‍ഗ്രസിലെ മറ്റ് നേതാക്കളോട് ഇല്ല. അതിനാലാണ് മലബാര്‍ പര്യടനത്തിനിടെ പാണക്കാട് എത്തിയ ശശി തരൂരിനെ ലീഗ് സ്വീകരിച്ചതും കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തു എന്ന് ലീഗ് നേതാക്കള്‍ തുറന്ന് പറയാനുള്ള കാരണവും. എതിര്‍പക്ഷത്ത് വി ഡി സതീശന്‍ അല്ലാതെ മറ്റാരും ശക്തമായ പ്രതികരണങ്ങള്‍ നടത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്.

English summary
Kottayam: Shashi Tharoor VD Satheesan dispute battle enters into new stage in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X