• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഹൃദയം തേങ്ങുകയാണ്,അവളുടെ അച്ഛന്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും'

  • By Aami Madhu

കോട്ടയം; കോപ്പിയടിച്ചുവെന്ന ആരോപണത്തെ തുടർന്ന് മീനച്ചിലാറ്റിൽ ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളേജിനെതിരെ കടുത്ത ആരോപണമാണ് കുടുംബം ഉയർത്തിയത്. വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

അതിനിടെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതികരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് എംഎ നിഷാദിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 അപമാനഭാരത്താൽ അവൾ,ആത്മഹത്യ ചെയ്തു

അപമാനഭാരത്താൽ അവൾ,ആത്മഹത്യ ചെയ്തു

ഹൃദയഭേദകം ഈ ചിത്രം...അഞ്ചു പി ഷാജി,അവൾ പോയി...അപമാനഭാരത്താൽ അവൾ,ആത്മഹത്യ ചെയ്തു...

അല്ല...അവളെ കൊന്നതാണ്...അറിവ് പകർന്ന് നൽകുന്നവർ...അധ്യാപകർ എന്ന് വിളിക്കാം...അവരിൽ ചിലരാണ്,ആ കുട്ടിയുടെ മരണത്തിനുത്തരവാദി...

എന്റ്റെ ഹൃദയം,തേങ്ങുകയാണ്,അവളുടെ അച്ഛന്റ്റെ,നിസ്സഹായാവസ്ഥ കണ്ടിട്ട്...അയാൾ എങ്ങനെ സഹിക്കും...

 അഹങ്കാരത്തിന്റെ ആൾരൂപം

അഹങ്കാരത്തിന്റെ ആൾരൂപം

അഞ്ചുവിന്റ്റെയച്ഛൻ,പൊട്ടികരയുന്ന ദൃശ്യം ടി വി യിൽ കണ്ടപ്പോൾ,വല്ലാത്തൊരസ്വസ്ഥത..അതെന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു...മീനച്ചിലാറിന്റ്റെ,ഓളങ്ങൾ തേങ്ങുന്നുണ്ടാകും,നിശബ്ദമായി...മാതാ പിതാ ഗുരു ദൈവം...എന്നാണല്ലോ ചൊല്ല്...,പക്ഷെ വർത്തമാനകാലത്തെ,പല ഗുരുക്കന്മാരും,അഹങ്കാരത്തിന്റ്റെയും,ക്രൂരതയുടേയും ആൾ രൂപങ്ങളായി,മാറിക്കൊണ്ടിരിക്കുന്നു എന്നുളളത് ഒരു സത്യമാണ്...

 അറസ്റ്റ് ചെയ്യണം

അറസ്റ്റ് ചെയ്യണം

ചേർപ്പുങ്കൽ,ബി വി എം,ഹോളി ക്രോസ്സ് കോളജിലെ പ്രിൻസിപ്പാളും,ചില അധ്യാപകരും,മുകളിൽ പറഞ്ഞ ഗണത്തിൽ പെടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട...അഞ്ചുവിന്റ്റെ പിതാവ് ഷാജിയുടെ,ആവശ്യം ന്യായമാണ്..പ്രിൻസിപ്പാളിനെയും,ആ കുട്ടിയുടെ മരണത്തിന് പ്രേരകനായ അധ്യാപകനെയും അറസ്റ്റ് ചെയ്യണം...

കാരണക്കാരൻ,ഒരധ്യാപകനായിരുന്നു

കാരണക്കാരൻ,ഒരധ്യാപകനായിരുന്നു

വയനാട്ടിൽ പാമ്പ് കടിയേറ്റ് ഒരു കൊച്ച് കുട്ടി മരിച്ച സംഭവത്തിലും,കാരണക്കാരൻ,ഒരധ്യാപകനായിരുന്നു.... ചെന്നൈ IIT യിൽ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മരണത്തിലും,സംശയത്തിന്റ്റെ വിരലുകൾ ചൂണ്ടപ്പെട്ടത് അവിടുത്തെ,പ്രൊഫസ്സറുടെ നേരെയാണ്... എല്ലാ അധ്യാപകരും ഇത്തരക്കാരല്ല..പക്ഷെ,ഇങ്ങനെയുളള നരാധമന്മാർ അധ്യാപക സമൂഹത്തിൽ കൂടി വരുന്നു എന്നുളളത് ആർക്കും നിഷേധിക്കാൻ കഴിയില്ല...മനുഷത്ത്വം ഏറ്റവും കൂടുതൽ വേണ്ട വിഭാഗമാണ് അധ്യാപകർ..

 അറസ്റ്റ് അനിവാര്യം തന്നെ

അറസ്റ്റ് അനിവാര്യം തന്നെ

BVM Holy Cross കോളജിലെ പ്രിൻസിപ്പാളിനും,മറ്റും അതില്ലാതെ പോയി..അവരെ ആത്മഹത്യാ പ്രേരണക്ക്,അറസ്റ്റ് ചെയ്യണം...എന്തും പറയാം,എങ്ങനേയും പഠിപ്പിക്കാം,ഞങ്ങൾ ഇങ്ങനെയൊക്കെയാ,എന്നുളള ഇവരുടെയൊക്കെ ഹുങ്കുണ്ടല്ലോ...അതിനൊറരുതി വരുത്താൻ..അറസ്റ്റ് അനിവാര്യം തന്നെ...NB

എഞ്ചിനിയറിംഗ് കോളജിലെ,ഈഗോയിസ്റ്റായ,ഒരധ്യാപകന്റ്റെ അഹങ്കാരത്തിനും,അസഹിഷ്ണതക്കും,വിധേയനായ,ഒരുപൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ,എനിക്കിത് ശരിക്കും മനസ്സിലാകും...

കോൺഗ്രസിന്റെ കിടിലൻ നീക്കം;ഗുണയിലെ ബിജെപി എംപിയുടെ സഹോദരൻ കോൺഗ്രസിലേക്ക്?പകച്ച് സിന്ധ്യയും ബിജെപിയും

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കണം; ഇടപെട്ട് സുപ്രീം കോടതി

'ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം?'; ആഞ്ഞടിച്ച് മുരളീധരൻ

English summary
MA Nishad about anju's suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X